സൗജന്യ ചികിത്സ മിഥ്യാ സങ്കല്പം, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് നിര്‍ദേശം
text_fieldsന്യൂഡല്‍ഹി: ജനങ്ങളുടെ ആരോഗ്യപരിരക്ഷക്ക് സര്‍ക്കാര്‍ പണം ചെലവിടേണ്ടതില്ളെന്ന ഉപദേശവുമായി നിതി ആയോഗ്. സൗജന്യമായി മരുന്നിനും രോഗ പരിശോധനാ സംവിധാനങ്ങള്‍ക്കും കൂടുതല്‍തുക നല്കുന്നതില് കടുത്ത വിയോജിപ്പാണ് ആയോഗിന്. പകരം സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ വ്യാപകമാക്കി ആരോഗ്യമേഖലയില്‍നിന്ന് സര്‍ക്കാര്‍ ഒഴിയണമെന്നാണ് ദേശീയ ആരോഗ്യനയത്തില്‍ ഭേദഗതി നിര്‍ദേശിച്ച് പ്രധാനമന്ത്രിയുടെ വിശ്വസ്തരായ സാമ്പത്തിക ഉപദേഷ്ടാക്കള്‍ ഉള്‍ക്കൊള്ളുന്ന ആയോഗ് നല്കിയ ശിപാര്‍ശ.
ആരോഗ്യ-ഇന്‍ഷുറന്‍സ് മേഖലയില്‍ വന്‍ മൂലധന നിക്ഷേപം നടത്തുന്ന വന്‍കിട സ്വകാര്യകമ്പനികള്‍ക്ക് വമ്പന്‍ കൊയ്ത്തിന് വഴിയൊരുക്കുന്നതാണ് നിര്‍ദേശങ്ങള്‍. സബ്സിഡി യുക്തിപരമായി കുറക്കാന്‍ ശ്രമിക്കുന്നതിനിടെ സൗജന്യചികിത്സയും അനുബന്ധ സൗകര്യങ്ങളും നല്കാന് സര്‍ക്കാര്‍ പണമിറക്കുന്നത് അനുചിതമാണെന്ന് സി.ഇ.ഒ സിന്ധുശ്രീ ഖുല്ലാറുടെ അനുമതിയോടെ നല്കിയ കത്തില്‍ ആയോഗ് ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യം നിലനിര്‍ത്തുന്നതിന് ജനങ്ങള്‍ പണം ചെലവഴിക്കുക തന്നെ വേണമെന്ന് അഭിപ്രായപ്പെടുന്ന ശിപാര്‍ശയില്‍ സൗജന്യ ആരോഗ്യ പരിരക്ഷയെ മിഥ്യാ സങ്കല്പമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്‍.ഡി.എ സര്‍ക്കാര്‍ ആവിഷ്കരിച്ച ഇന്‍ഷുറന്‍സ് പദ്ധതികള്‍ കൂട്ടിച്ചേര്‍ത്ത് ആരോഗ്യപരിരക്ഷാ പദ്ധതികള്‍ പുന$ക്രമീകരിക്കാനും ജനപങ്കാളിത്തമുള്ള അസുഖ ചികിത്സാനിധിക്ക് രൂപംനല്‍കണമെന്നും നിര്‍ദേശിക്കുന്നു. പ്രാഥമികാരോഗ്യമേഖലക്ക് മികച്ച ഊന്നല്നല്കി അഞ്ചുവര്‍ഷത്തിനകം ആരോഗ്യരംഗത്തെ പൊതുമേഖലാ നിക്ഷേപം ജി.ഡി.പിയുടെ 1.04 ശതമാനത്തില്‍നിന്ന് 2.5 ശതമാനമായി ഉയര്‍ത്താനാണ് ആരോഗ്യനയത്തിന്‍െറ പ്രാഥമിക ചര്‍ച്ചയില്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാല്‍ അത്തരം ജനപക്ഷ നീക്കങ്ങളെ അപ്പാടെ അട്ടിമറിക്കാന്‍ വഴിവെക്കുന്നതാണ് പുതിയ ശിപാര്‍ശകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
