സാമുദായിക സംഘടന ബന്ധം: കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടില്ളെന്ന് സി.പി.എം
text_fields
ന്യൂഡല്‍ഹി: മത-സാമുദായിക സംഘടനകളുമായി കൈകോര്‍ക്കരുതെന്ന് സി.പി.എം കേരളാഘടകത്തിന് കേന്ദ്ര കമ്മിറ്റി നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത പോളിറ്റ് ബ്യൂറോ നിഷേധിച്ചു. ഇത്തരം വിഷയങ്ങളില്‍ സംസ്ഥാനഘടകത്തിന് തീരുമാനം എടുക്കാവുന്നതാണെന്നും പി.ബി പത്രക്കുറിപ്പില്‍ പറഞ്ഞു.
കേരളത്തില്‍ എസ്.എന്‍.ഡി.പിയുമായി സഖ്യത്തിലാകാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. സി.പി.എമ്മിന്‍െറ വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാക്കുന്ന എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യത്തില്‍ പാര്‍ട്ടിക്ക് കടുത്ത ആശങ്കയുണ്ട്. അതിനിടെ, സാമുദായിക സംഘടനകളുമായി അടുപ്പം വേണ്ടെന്ന കേന്ദ്രകമ്മിറ്റി നിര്‍ദേശം എസ്.എന്‍.ഡി.പി അണികളെ പാര്‍ട്ടിയില്‍നിന്ന് കൂടുതല്‍ അകറ്റുമെന്ന ആശങ്ക സംസ്ഥാന ഘടകത്തില്‍നിന്ന് ഡല്‍ഹിയില്‍ അറിയിച്ച പശ്ചാത്തലത്തിലാണ് നിലപാട് വിശദീകരിച്ച് പി.ബി പത്രക്കുറിപ്പിറക്കിയത്. മതസാമുദായിക സംഘടനാ നേതൃത്വവുമായി കൂട്ടുകൂടുന്നതിന് പകരം ബന്ധപ്പെട്ട വിഭാഗങ്ങളിലെ അണികളിലേക്ക് അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഇറങ്ങിച്ചെല്ലണമെന്ന നിര്‍ദേശം കേന്ദ്ര കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഇതുസംബന്ധിച്ച ചില പരാതി കേന്ദ്രകമ്മിറ്റിക്ക് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
