സംവരണം: ഗുജറാത്ത് ബന്ദിന് ആഹ്വാനം ചെയ്ത് ഹര്‍ദിക് പട്ടേല്‍
text_fieldsഅഹ്മദാബാദ്: ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭത്തെ നേരിട്ട പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ബന്ദിന് ആഹ്വാനം. പട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി(പാസ്) യുടെ നേതാവ് ഹര്‍ദിക് പട്ടേലാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
പ്രതിഷേധങ്ങളിൽ വിവിധയിടങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചു. ഇതിനായി 5,000 കേന്ദ്രസൈനികരെ വിന്യസിച്ചു. കാര്യങ്ങൾ നിയന്ത്രിക്കാൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിനു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അഹമ്മദാബാദിലെയും സൂറത്തിലെയും ഒൻപത് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കർഫ്യൂ ഏർപ്പെടുത്തി.
പട്ടേല്‍സമുദായ സംഘടനയായ പാസിന്‍െറ നേതൃത്വത്തിലാണ് ചൊവ്വാഴ്ച തലസ്ഥാനനഗരിയില്‍ റാലി അരങ്ങേറിയത്. പട്ടേല്‍ സമുദായത്തേയും ഒ.ബി.സി ലിസ്റ്റില്‍പെടുത്തണമെന്നും സര്‍ക്കാര്‍ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിലും സംവരണം വേണമെന്നും ആവശ്യപ്പെട്ട് പാസിന്‍െറ നേതൃത്വത്തില്‍ ജൂലൈ ആറിനാണ് സമരമാരംഭിച്ചത്.
ചൊവ്വാഴ്ച അഞ്ചു ലക്ഷം പേര്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്തശേഷം ഹര്‍ദിക് നിരാഹാരസമരം പ്രഖ്യാപിച്ചതോടെയാണ് സ്ഥിതി വഷളായത്. തങ്ങളുടെ ആവശ്യം മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ അംഗീകരിക്കുംവരെ നിരാഹാരം പ്രഖ്യാപിച്ചതോടെ റാലിക്കത്തെിയവര്‍ പിരിഞ്ഞുപോകാന്‍ വിസമ്മതിച്ചു. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി അഹ്മദാബാദ് കലക്ടര്‍ രാജ്കുമാര്‍ ബെനീവാല്‍ ഹര്‍ദികിനോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനിന്നു. ഇതത്തേുടര്‍ന്നാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. പിന്നീട് സമരക്കാര്‍ നഗരത്തിന്‍െറ വിവിധഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത കൂറ്റന്‍റാലി നടന്ന അഹ്മദാബാദിന്‍െറ പലഭാഗങ്ങളില്‍ സമരക്കാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നഗരത്തിലെ ദലിത് ഭൂരിപക്ഷമേഖലകളില്‍ സമരക്കാര്‍ ആക്രമണം അഴിച്ചുവിട്ടു. കടകളും വാഹനങ്ങളും തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
