ബാര്‍ കോഴക്കേസ് വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും
text_fieldsതിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസ് വിജിലന്‍സ് പ്രത്യേക കോടതി ശനിയാഴ്ച പരിഗണിക്കും. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയുളള അന്തിമ റിപ്പോര്‍ട്ടും റിപ്പോര്‍ട്ടിനെതിരെ സമര്‍പ്പിച്ച തുടരന്വേഷണ ഹരജികളുമാണ് പരിഗണിക്കുന്നത്. തുടരന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ അഭിഭാഷക സംഘടനയായ ഐ.എ.എല്ലിനുവേണ്ടി സംസ്ഥാന കമ്മിറ്റി അംഗം വിജു വി.ആര്‍ സമര്‍പ്പിച്ച ഹരജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ഫയലില്‍ സ്വീകരിച്ചു. ഇതിനുപുറമെ ഇടതുമുന്നണിയും ബി.ജെ.പിയും ആം ആദ്മിയും തുടരന്വേഷണ ഹരജികള്‍ നേരത്തേ സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ അപര്യാപ്തമായതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് വിജിലന്‍സ് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ കേസ് ഡയറി ഉള്‍പ്പെടെ മുഴുവന്‍ രേഖകളും ഹാജരാക്കാനും ഡയറക്ടര്‍ക്ക് പരാതി നല്‍കിയ വി.എസ്. അച്യുതാനന്ദനും പ്രധാന സാക്ഷി ബിജു രമേശിനും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ മന്ത്രിസഭയുടെ തീരുമാനം വൈകിപ്പിച്ചത് മാണി ഗൂഢലക്ഷ്യത്തോടെയാണെന്നും ബാര്‍ ഉടമകളുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചെന്നുമാണ് വസ്തുതാ റിപ്പോര്‍ട്ടിലെ കണ്ടത്തെല്‍. മന്ത്രിസഭായോഗത്തിന്‍െറ വിവരങ്ങള്‍ മന്ത്രി കെ . ബാബുവും മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണും മറച്ചുവെച്ചെന്നും റിപ്പോര്‍ട്ടില്‍ എസ്.പി പറയുന്നുണ്ട്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍െറ നിഗമനങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലല്ളെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ കണ്ടത്തെല്‍. വ്യക്തിവിരോധം മൂലമാണ് ബിജു രമേശിന്‍െറ ആരോപണമെന്നായിരുന്നു മാണിയുടെ മൊഴി.
വരുംദിവസങ്ങളില്‍ വസ്തുതാ റിപ്പോര്‍ട്ടും ഡയറക്ടറുടെ റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും ഇഴകീറി പരിശോധിക്കും. കോടതി നേരിട്ട് നോട്ടീസ് നല്‍കിയ വി.എസും ബിജു രമേശും ആക്ഷേപം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
