കശ്മീര്‍ തന്നെയാണ് പ്രധാന പ്രശ്നം -സര്‍താജ് അസീസ്
text_fieldsഇസ് ലാമാബാദ്: ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച പാകിസ്താന്‍ റദ്ദാക്കിയിട്ടില്ളെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ചര്‍ച്ചക്ക് പാകിസ്താന്‍ തയാറാണ്. പക്ഷേ ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ള പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രധാന പ്രശ്നം കശ്മീരാണ്. എന്നാല്‍ കശ്മീര്‍ മുഖ്യ പ്രശ്നമായി അംഗീകരിക്കാന്‍ ഇന്ത്യ തയാറല്ല. നരേന്ദ്ര മോദി അധികാരമേറ്റ ശേഷം കശ്മീര്‍ പാകിസ്താന്‍ മറക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, കശ്മീര്‍ വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് പാകിസ്താന്‍െറ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച നടക്കുന്ന ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് തന്നെയാണ് തീരുമാനം. എന്നാല്‍ ഹുര്‍റിയത് നേതാക്കളുമായി ചര്‍ച്ച നടത്തരുതെന്നാണ്് ഇന്ത്യ വെക്കുന്ന ഉപാധി. ചര്‍ച്ചയുടെ അജണ്ടയായി ഹുര്‍റിയതിനെ കൊണ്ടുവരുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ സമാധാനം ഇരുരാജ്യങ്ങളുടെയും യോജിച്ച ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
