‘റോ’ക്ക് എതിരായ രേഖകളുമായി പാകിസ്താന്
text_fields
ഇസ്ലാമാബാദ്: സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച നടക്കുമെങ്കില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’ക്ക് ബലൂചിസ്താനിലെ ഭീകരപ്രവര്‍ത്തനങ്ങളിലുള്ള പങ്ക് സംബന്ധിച്ച രേഖാസമാഹാരം ഇന്ത്യക്ക് കൈമാറുമെന്ന് പാകിസ്താന് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡല്‍ഹിയില്‍വെച്ച് ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ഈ രേഖാസമാഹാരം (ഡോസിയര്‍) കൈമാറാന്‍ അവസരം കിട്ടിയില്ളെങ്കില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അദ്ദേഹം ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസഭാ സമ്മേളനത്തിന് എത്തുമ്പോള്‍ നല്‍കണമെന്നാണ് വിചാരിക്കുന്നതെന്ന് സര്‍താജ് അസീസ് പറഞ്ഞു.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്നതിന്‍െറ രേഖാസമാഹാരം അജിത് ഡോവല്‍, സര്‍താജ് അസീസിന് കൈമാറിയേക്കുമെന്ന വാര്‍ത്തകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. മാധ്യമങ്ങള്‍ വഴിയാണ് ഇന്ത്യ നയതന്ത്ര നിര്‍വഹണം നടത്തുന്നതെന്നും പാക് സുരക്ഷാ ഉപദേഷ്ടാവ് കുറ്റപ്പെടുത്തി. പാകിസ്താന് സൈന്യം ചര്ച്ചക്കെതിരാണെന്ന് മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നു. ചര്‍ച്ചയുടെ കാര്യത്തില്‍ പാകിസ്താന് ഒറ്റക്കെട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
