ഉധംപുര്‍ ആക്രമണം: ട്രക് ഡ്രൈവറെ കസ്റ്റഡിയില്‍ വിട്ടു
text_fieldsശ്രീനഗര്‍: ഉധംപുര്‍ ഭീകരാക്രമണ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത ട്രക് ഡ്രൈവര്‍ ഖുര്‍ഷിദ് അഹ്മദ് ഭട്ടിനെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ചയാണ് സൂര്യ എന്ന ഖുര്‍ഷിദ് അഹ്മദ് ഭട്ടിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ശനിയാഴ്ച അതിരാവിലെയാണ് അതീവ സുരക്ഷയോടെ ടാഡ കോടതിയില്‍ ഹാജരാക്കി എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങിയത്.
കേസില്‍ പിടിയിലായ പാക് തീവ്രവാദി മുഹമ്മദ് നവീദിനെയും കൂട്ടാളികളെയും ട്രക്കില്‍ ഉധംപുരിലത്തെിച്ചത് ഭട്ടാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈമാസം 19ന് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ നവീദാണ് ഭട്ടിനെ തിരിച്ചറിഞ്ഞത്. പാക് ലശ്കറെ ത്വയ്യിബയുടെ പ്രവര്‍ത്തകനായ ഭട്ട് അവന്തിപുര സ്വദേശിയാണ്. ദക്ഷിണ കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലശ്കറെ ത്വയ്യിബ കമാന്‍ഡര്‍ അബൂ കാസിമിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
