വോട്ടിങ് നിര്‍ബന്ധമാക്കാനുള്ള ഗുജറാത്ത് സര്‍ക്കാര്‍ നീക്കത്തിന് സ്റ്റേ
text_fieldsഅഹ്മദാബാദ്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തല്‍ നിര്‍ബന്ധമാക്കാനുള്ള ഗുജറാത്ത് സര്‍ക്കാറിന്‍െറ തീരുമാനം ഹൈകോടതി സ്റ്റേ ചെയ്തു. കേസില്‍ അന്തിമവിധി പറയുന്നതുവരെയാണ് സ്റ്റേ. ഒക്ടോബറില്‍ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് വോട്ട് രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാക്കാനിരുന്നത്.
വോട്ട് ചെയ്യാത്തവരില്‍നിന്ന് 100 രൂപവീതം പിഴയീടാക്കാനും തീരുമാനിച്ചു. വോട്ട് ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള പൗരന്‍െറ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഈ നീക്കമെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടപെടല്‍. വരുന്ന തെരഞ്ഞെടുപ്പില്‍തന്നെ നിയമം നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ പറഞ്ഞത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താഴ്ന്ന പോളിങ് ശതമാനമാണ് വിവിധ തെരഞ്ഞെടുപ്പുകളില്‍ ഗുജറാത്തില്‍ ഉണ്ടാവാറുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ 66.4 ശതമാനമായിരുന്നു സംസ്ഥാന ചരിത്രത്തിലെ ഏറ്റവുംവലിയ പോളിങ് ശതമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ 1995നുശേഷം ഇതുവരെ പോളിങ് ശതമാനം 60 കടന്നിട്ടില്ല. 2009ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വോട്ടിങ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ആദ്യമുണ്ടായത്. സംസ്ഥാന നിയമസഭ രണ്ടുതവണ പാസാക്കിയ ബില്‍ ഗവര്‍ണര്‍ കമല ബേനിവാള്‍ അംഗീകാരം നല്‍കാതെ തിരിച്ചയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
