Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ-പാക് ചര്‍ച്ച...

ഇന്ത്യ-പാക് ചര്‍ച്ച കലങ്ങി

text_fields
bookmark_border
ഇന്ത്യ-പാക് ചര്‍ച്ച കലങ്ങി
cancel

ന്യൂഡല്‍ഹി: ഇന്ത്യയുടെയും പാകിസ്താന്‍െറയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഞായറാഴ്ച നടത്താനിരുന്ന ചര്‍ച്ച തകിടം മറിഞ്ഞു. ഡല്‍ഹിയിലത്തെുന്ന പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് കശ്മീര്‍ വിമതരുമായി കൂടിക്കാഴ്ച നടത്തുകതന്നെ ചെയ്യുമെന്ന നിലപാടില്‍ പാകിസ്താന്‍ ഉറച്ചുനിന്നാല്‍ ചര്‍ച്ച നടപ്പില്ളെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ പാക് നയതന്ത്രത്തിലെ പുതിയ തിരിച്ചടിയാണിത്. ഇന്ത്യ, പാക് പ്രധാനമന്ത്രിമാര്‍ ഏതാനും മാസം മുമ്പ് റഷ്യയിലെ ഉഫയില്‍ തമ്മില്‍ കണ്ടപ്പോള്‍ നിശ്ചയിച്ച ദേശീയ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയാണ് കലങ്ങിയത്.

കശ്മീര്‍ വിമതരുമായി ചര്‍ച്ച നടത്തിയതിന്‍െറ പേരില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ^പാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ഇപ്പോഴത്തെ ചര്‍ച്ചയില്‍നിന്നുള്ള പിന്മാറ്റം ഇന്ത്യ ഒൗപചാരികമായി പ്രഖ്യാപിച്ചിട്ടില്ല. അതേക്കുറിച്ച് അറിയിപ്പ് കിട്ടിയിട്ടില്ളെന്ന് പാകിസ്താനും പറയുന്നു. എന്നാല്‍, നിലപാടുകളില്‍ ഇരുകൂട്ടര്‍ക്കും മാറ്റമില്ളെന്നിരിക്കേ, ചര്‍ച്ച നടക്കാനിടയില്ല. ഡല്‍ഹിയിലെ പാക് എംബസിയിലേക്ക് ക്ഷണിച്ച ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാക്കളെ കശ്മീരില്‍ വീട്ടുതടങ്കലിലാക്കി പാകിസ്താനോടും കശ്മീര്‍ വിമതരോടുമുള്ള അതൃപ്തി കേന്ദ്രം പ്രകടമാക്കിയിരുന്നു. എന്നാല്‍, സയ്യിദ് അലിഷാ ഗീലാനി അടക്കമുള്ള നേതാക്കളുമായി ഡല്‍ഹിയില്‍ കൂടിയാലോചന നടത്താനുള്ള തീരുമാനത്തില്‍ പാകിസ്താന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

ഇന്ത്യ^പാക് ചര്‍ച്ചയില്‍ മൂന്നാംകക്ഷിക്ക് സ്ഥാനമില്ളെന്ന് വിശദീകരിച്ചാണ് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍നിന്നുള്ള പിന്മാറ്റ സൂചന കേന്ദ്രം പ്രഖ്യാപിച്ചത്. സുരക്ഷാ വിഷയങ്ങളില്‍ മാത്രമാണ് ഉപദേഷ്ടാക്കളായ അജിത് ദോവലും സര്‍താജ് അസീസും തമ്മില്‍ ചര്‍ച്ച നടത്താന്‍ ധാരണയെന്നും എന്നാല്‍, കശ്മീര്‍ വിഷയവും അതിന്‍െറ അജണ്ടയാക്കാന്‍ പാകിസ്താന്‍ ശ്രമിച്ചുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് കുറ്റപ്പെടുത്തി.

ഇന്ത്യ^പാക് സംഭാഷണങ്ങളുടെ ഘട്ടത്തിലും മറ്റു വിശേഷാവസരങ്ങളിലും കശ്മീരിലെ വിമത നേതാക്കളുമായി ഡല്‍ഹിയിലെ പാക് എംബസിയില്‍ കൂടിയാലോചന നടക്കുന്നത് മുമ്പ് പതിവായിരുന്നു. സമാധാന ചര്‍ച്ചകളുടെ ഭാഗമായി വിദേശകാര്യ സെക്രട്ടറിമാര്‍ കഴിഞ്ഞ വര്‍ഷം കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചപ്പോഴും പാകിസ്താന്‍ പതിവ് ആവര്‍ത്തിച്ചു. എന്നാല്‍, ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. അതിന്‍െറ ആവര്‍ത്തനമാണ് ഇപ്പോഴത്തേത്.

ഉഫയിലെ കൂടിക്കാഴ്ചയിലും തുടര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും കശ്മീര്‍ വിഷയം പരാമര്‍ശിക്കപ്പെടാതെ വന്നതിന്‍െറ പേരില്‍ നവാസ് ശരീഫിന് പാകിസ്താനില്‍ കടുത്ത വിമര്‍ശം കേള്‍ക്കേണ്ടി വന്നിരുന്നു. കശ്മീരും കശ്മീര്‍ വിമതരും വിഷയമായി കടന്നുവന്ന് സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച കലങ്ങുന്നതില്‍ പാകിസ്താനിലെ പട്ടാള നേതൃത്വത്തിന്‍െറ ശക്തമായ ഇടപെടല്‍ ആരോപിക്കപ്പെടുന്നുണ്ട്. അതേസമയം, അതിര്‍ത്തിയിലെ സ്ഥിതി അടക്കം പരസ്പര ബന്ധത്തിലെ സംഘര്‍ഷം കുറക്കാനുള്ള ഒരവസരം കൂടിയാണ് ഇന്ത്യക്കും പാകിസ്താനും നഷ്ടമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story