അബൂജുന്ദലിന്‍െറ നില ഗുരുതരമെന്ന് അഭിഭാഷകന്‍
text_fieldsമുംബൈ: ജയിലില്‍ നിരാഹാരമനുഷ്ഠിക്കുന്ന മുംബൈ ഭീകരാക്രമണക്കേസ് പ്രതി അബൂജുന്ദല്‍ ഗുരുതരാവസ്ഥയിലാണെന്ന് അഭിഭാഷകന്‍. എന്നാല്‍, ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ജയിലധികൃതര്‍. മുംബൈ ആര്‍തര്‍ റോഡ് ജയിലിലുള്ള അബൂജുന്ദല്‍ രണ്ടു വര്‍ഷമായി തന്നെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഈ മാസം അഞ്ചു മുതല്‍ നിരാഹാരം ആരംഭിച്ചത്.
അബൂജുന്ദലിന്‍െറ ആരോഗ്യസ്ഥിതി മോശമായെന്നും സമരം തുടരുന്നപക്ഷം അദ്ദേഹത്തിന് വൈദ്യസഹായം വേണ്ടിവരുമെന്നും അഭിഭാഷകന്‍ ആസിഫ് നഖ്വി പറഞ്ഞു. അതേസമയം, മുംബൈ ജെ.ജെ ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാര്‍ ദിവസവും രണ്ടുനേരം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്ന് ആര്‍തര്‍ റോഡ് ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു.
ഏകാന്ത തടവില്‍ പാര്‍പ്പിക്കുന്നതിനായി തന്‍െറ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസും പ്രോസിക്യൂഷനും കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നാണ് അബൂജുന്ദലിന്‍െറ വാദം. കുറ്റം സമ്മതിക്കാന്‍ പൊലീസും പ്രോസിക്യൂഷനും നിരന്തരം സമ്മര്‍ദം ചെലുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
