92 ശതമാനം മുസ് ലിം സ്ത്രീകളും മുത്തലാഖിന് എതിരെന്ന് പഠനം
text_fieldsന്യൂഡല്‍ഹി: മുത്തലാഖ് രീതിയിലുള്ള വിവാഹമോചനത്തിന് രാജ്യത്തെ 92 ശതമാനം മുസ്ലിം സ്ത്രീകളും എതിരെന്ന് പഠനം. ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ (ബി.എം.എം.എ) എന്ന സന്നദ്ധസംഘടന നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍നിന്നുള്ള 4710 മുസ്ലിം സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തിയാണ് സംഘടന പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്.
സ്കൈപ്, ടെക്സ്റ്റ് മെസേജ്, ഇ-മെയില്‍, വാട്സ്ആപ് തുടങ്ങിയ നവമാധ്യമ സങ്കേതങ്ങള്‍വഴി ഏകപക്ഷീയമായി മുത്തലാഖ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ബി.എം.എം.എ ഇത്തരമൊരു സര്‍വേ നടത്തിയത്. 91.7 ശതമാനം സ്ത്രീകളും തങ്ങളുടെ ഭര്‍ത്താവ് രണ്ടാമത് വിവാഹം ചെയ്യുന്നതിനെ എതിര്‍ക്കുന്നു. കൂടിക്കാഴ്ചക്ക് വിധേയരായവരില്‍ പകുതിയിലധികം പേരും 18 വയസ്സിനുമുമ്പേ വിവാഹിതരായവരാണ്. ഭൂരിഭാഗം പേരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും പലതരത്തിലുള്ള ഗാര്‍ഹികപീഡനങ്ങള്‍ക്ക് ഇരയാകുന്നവരുമാണെന്നും പഠനം വ്യക്തമാക്കുന്നു. 82 ശതമാനം പേര്‍ക്കും സ്വന്തമായി സ്വത്തുവകകളുമില്ല.
2014ല്‍ ശരീഅ അദാലത്തിന്‍െറ പരിഗണനക്കായി 235 കേസുകളാണ് എത്തിയതെന്നും ഇതില്‍ 80 ശതമാനവും വിവാഹമോചനവുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും പഠനത്തിന് നേതൃത്വം നല്‍കിയ സകിയ സുമന്‍ പറഞ്ഞു. 93 ശതമാനം പേരും വിവാഹമോചനത്തിന് മുന്നോടിയായി മധ്യസ്ഥ ചര്‍ച്ച വേണമെന്ന പക്ഷക്കാരാണ്. 83 ശതമാനം പേരും മുസ്ലിം വ്യക്തിനിയമം പരിഷ്കരിക്കണമെന്നും ആവശ്യപ്പെടുന്നു.
നിലവിലെ വ്യക്തിനിയമത്തില്‍ കാര്യമായ പ്രശ്നങ്ങളുണ്ടെന്നും ഖുര്‍ആന്‍െറ ചട്ടക്കൂടില്‍നിന്നുള്ള നിയമപരിഷ്കരണം ആവശ്യമാണെന്നും സകിയ സുമന്‍െറ സഹപ്രവര്‍ത്തക നൂര്‍ജഹാന്‍ സഫിയ നിയാസ് അഭിപ്രായപ്പെട്ടു. വിഷയം കേന്ദ്രസര്‍ക്കാറിന്‍െറയും നിയമ കമീഷന്‍െറയും വനിതാ കമീഷന്‍െറയും മുന്നിലത്തെിക്കാനാണ് സംഘടനയുടെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
