പുണെ സമരം: വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി
text_fieldsമുംബൈ: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിസമരവുമായി ബന്ധപ്പെട്ട വിവരം ശേഖരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ പാനലത്തെി. ന്യൂസ്പേപ്പര്‍ രജിസ്ട്രാര്‍ എസ്.എം. ഖാന്‍െറ നേതൃത്വത്തിലുള്ള പാനല്‍ വെള്ളിയാഴ്ചയാണ് കാമ്പസിലത്തെിയത്. ഡയറക്ടര്‍, രജിസ്ട്രാര്‍ തുടങ്ങിയവരെക്കണ്ട പാനല്‍ അംഗങ്ങള്‍ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. അര്‍ധരാത്രി പൊലീസ് അഞ്ചു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുകയും 12 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രത്യേക പാനലിനെ അയച്ചത്.
ഭരണസമിതി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തങ്ങള്‍ക്ക് പറയാനുള്ളത് സര്‍ക്കാര്‍ കേള്‍ക്കാന്‍ കൂട്ടാക്കാത്തതിലും കത്തുകള്‍ക്ക് മറുപടി നല്‍കാത്തതിലുമുള്ള അമര്‍ഷം വിദ്യാര്‍ഥികള്‍ സമിതിയെ അറിയിച്ചു. മുമ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയവര്‍ ഭരണസമിതിയില്‍ ഇടംനേടിയത് അവര്‍ ചൂണ്ടിക്കാട്ടി. 2008 ബാച്ച് വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത സമയപരിധിക്കകം പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതിന്‍െറ കാരണം അവര്‍ പാനലിനെ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
