പാചകവാതക കണക്ഷന് ഓണ്‍ലൈന്‍ സംവിധാനം വരുന്നു
text_fieldsന്യൂഡല്‍ഹി: പാചകവാതക കണക്ഷന് ഓണ്‍ലൈനിലൂടെ അപേക്ഷിക്കാന്‍ സൗകര്യം വരുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പാചകവാതകവും ഗ്യാസ് സ്റ്റൗവും ഓണ്‍ലൈന്‍ വഴി വാങ്ങാവുന്ന പദ്ധതി പൊതുമേഖലാ എണ്ണക്കമ്പനികള്‍ നടപ്പാക്കുന്നത്.
സര്‍ക്കാറിന്‍െറ എല്‍.പി.ജി പോര്‍ട്ടലായ പഹല്‍ ഉള്‍പ്പെടെ എണ്ണക്കമ്പനികളുടെ വെബ്സൈറ്റ് വഴി അപേക്ഷ ഫോറം പൂരിപ്പിച്ച് നല്‍കി പുതിയ കണക്ഷന് അപേക്ഷിക്കാം.
പുതിയ കണക്ഷനുള്ള അപേക്ഷയും പോര്‍ട്ടല്‍ വഴി നല്‍കാം. അപേക്ഷ നല്‍കി 48 മണിക്കൂറിനകം ഐ.ഡി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉപഭോക്താവിന്‍െറ മൊബൈലിലോ ഇ-മെയിലിലോ ലഭിക്കും. ഓണ്‍ലൈനായി പണമടക്കുകയും ചെയ്യാം. പരിശോധന പൂര്‍ത്തിയായാല്‍ റഗുലേറ്ററും സിലണ്ടറും റബര്‍ പൈപ്പും വിതരണക്കാരന്‍ ഉപഭോക്താവിന് നല്‍കും. ഒരാഴ്ചക്കകം എല്ലാ നടപടികളും പൂര്‍ത്തിയാക്കും.
അപേക്ഷകന് സ്റ്റൗ ഇല്ളെങ്കില്‍ വിവിധ മോഡലുകളിലുള്ള സ്റ്റൗവും ഓണ്‍ലൈന്‍ വഴി പണമടച്ച് വാങ്ങാം. എല്‍.പി.ജി ചോര്‍ച്ച ഉള്‍പ്പെടെയുള്ള പരാതി അറിയിക്കാന്‍ നിലവിലുള്ള 10 അക്ക നമ്പറിനുപകരം നാലക്ക നമ്പര്‍ നടപ്പാക്കും. പൊലീസിനെ വിളിക്കാനുള്ള 100 നമ്പര്‍ പോലെ രാജ്യത്തൊട്ടാകെ ഒരേ നമ്പറാകും നിലവില്‍വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
