‘ഒരു റാങ്ക്; ഒരു പെന്‍ഷന്‍’: സമരം തുടരുന്നു
text_fieldsന്യൂഡല്‍ഹി: ‘ഒരു റാങ്ക്, ഒരു പെന്‍ഷന്‍’ ആവശ്യമുന്നയിച്ച് വിമുക്ത ഭടന്മാര്‍ നടത്തിവരുന്ന സമരം ഡല്‍ഹി ജന്തര്‍ മന്തറില്‍ തുടരുന്നു. മരണം വരെ നിരാഹാരം പ്രഖ്യാപിച്ച മൂന്നു പേരുടെ നില വഷളായി. ചൊവ്വാഴ്ചയാണ് ഇവര്‍ നിരാഹാരം തുടങ്ങിയത്. അതിനിടെ, സമരം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി വിമുക്ത ഭടന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ വെള്ളിയാഴ്ച സമരവേദിയില്‍ പരസ്യമായി കത്തിച്ച് പ്രതിഷേധിക്കും. ഇതോടൊപ്പം ജന്തര്‍ മന്തറില്‍നിന്ന് ഇന്ത്യാ ഗേറ്റിലേക്ക് മെഴുകുതി തെളിച്ച് മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രിയുടെ ഓഫിസ് ഒത്തുതീര്‍പ്പിന് ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. സമരക്കാരുമായി ചര്‍ച്ച നടത്തിവരുന്ന പ്രധാനമന്ത്രിയുടെ ഓഫിസ് സമരനേതാക്കളും പ്രധാനമന്ത്രിയും തമ്മില്‍ ചര്‍ച്ചക്ക് വഴിയൊരുക്കാനുള്ള ശ്രമത്തിലാണ്. അടുത്താഴ്ച നടക്കാനിടയുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി സമരക്കാര്‍ക്കും സര്‍ക്കാറിനും സ്വീകാര്യമായ ഫോര്‍മുല രൂപപ്പെടുത്താനാണ് ചര്‍ച്ച പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
