അറസ്റ്റ് മോശം നടപടിയെന്ന് ശ്യാം ബെനഗല്‍
text_fieldsമുംബൈ: അടിയന്തരാവസ്ഥയുടെ നാളുകള്‍കണക്കെ അര്‍ധരാത്രി പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ കയറി പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രമുഖ ചലച്ചിത്രസംവിധായകനും ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി മുന്‍ അധ്യക്ഷനുമായ ശ്യാം ബെനഗല്‍. വിദ്യാര്‍ഥികള്‍ കുറ്റവാളികളല്ളെന്നും വളരെ മോശമായ നടപടിയാണ് പൊലീസ് നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
വിദ്യാര്‍ഥികളുമായി അധികൃതര്‍ മുഖാമുഖം സംസാരിച്ചാല്‍ തീരാവുന്ന വിഷയമാണിത്. വിദ്യാര്‍ഥികളും അധികൃതരും തമ്മില്‍ മുമ്പും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. സമരങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍, അന്നൊന്നും മൂന്നാമതൊരാള്‍ ഇടനിലക്കാരനായിട്ടില്ല. പൊലീസോ രാഷ്ട്രീയക്കാരോ കാമ്പസില്‍ വന്നിട്ടില്ല. കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയെ ഇടപെടുത്തിയത് വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റാണ്. ഘെരാവോ ചെയ്തതിന് പൊലീസിനെ വിളിച്ചുവരുത്തിയത് അധികൃതര്‍ ചെയ്ത തെറ്റ്. ഭരണസമിതി അധ്യക്ഷനായിരിക്കെ ഒരു രാത്രി മുഴുവന്‍ വിദ്യാര്‍ഥികള്‍ തന്നെ ഘെരാവോ ചെയ്തിട്ടുണ്ടെന്നും അടുത്ത ദിവസം കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബി.ജെ.പിക്കാരനാണ് എന്നതിന്‍െറ പേരില്‍ ഗജേന്ദ്ര ചൗഹാന്‍െറ നിയമനത്തെ എതിര്‍ക്കുന്നത് ശരിയല്ളെന്നും ചൗഹാന്‍െറ കഴിവില്‍ സംശയമുണ്ടെങ്കില്‍ അദ്ദേഹവുമായി സംവാദം നടത്തി തീരുമാനിക്കണമെന്നും ശ്യാം ബെനഗല്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
