നേതാജിയുടെ ചരമവാര്‍ഷികദിനം; രാജ്നാഥ്സിങ് വിവാദത്തില്‍ മാപ്പുപറയണമെന്ന് ആവശ്യം
text_fieldsകൊല്‍ക്കത്ത: ആഗസ്റ്റ് 18 സുഭാഷ്ചന്ദ്ര ബോസിന്‍െറ ചരമവാര്‍ഷികദിനമായി പരാമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് വിവാദത്തില്‍. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിടാമെന്ന പ്രതീക്ഷ അദ്ദേഹത്തിന്‍െറ അനുയായികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരിക്കെയാണ് തായ്ഹോകു വിമാന അപകടം നടന്ന ദിവസമായ ആഗസ്റ്റ് 18 നേതാജിയുടെ ചരമവാര്‍ഷികദിനമായി രാജ്നാഥ് സിങ് ഫേസ്ബുക്കില്‍ പരാമര്‍ശിച്ചത്. ഇതേതുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്.
ചരമവാര്‍ഷിക ദിനത്തില്‍ നേതാജിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ‘സുഭാഷ് ചന്ദ്ര ബോസ് കി പുണ്യതിഥി പര് ഉന്ഹേ സദര്‍ നമാന്‍’ എന്നായിരുന്നു രാജ്നാഥ് ഫേസ്ബുക്കില്‍ കുറിച്ചത്. നേതാജി അവസാനദിനങ്ങള്‍ റഷ്യയിലാണ് ചെലവഴിച്ചതെന്ന വാദവുമായി ഒരുവിഭാഗം ഗവേഷകര്‍ രംഗത്തുവരികയും വാജ്പേയി സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് മുഖര്‍ജി കമീഷന് വിമാന അപകടവാദം തള്ളിക്കളയുകയും ചെയ്തിരിക്കെ കേന്ദ്ര സര്‍ക്കാറിലെ തന്നെ ഉന്നതന് അദ്ദേഹം വിമാന അപകടത്തില്‍ മരിച്ചതാണെന്ന മട്ടില്‍ പരാമര്‍ശം നടത്തിയതാണ് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയത്.
മുഖര്‍ജി കമീഷന് തള്ളിയ വിമാന അപകട സിദ്ധാന്തത്തിന് കേന്ദ്രമന്ത്രി തന്നെ സാധുത നല്‍കിയത് നിരാശജനകമാണെന്ന് ഗവേഷകനും ഗ്രന്്ഥകര്ത്താവുമായ അനുജ് ധാര്‍ പറഞ്ഞു. ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമമാണിതെന്നും രാജ്നാഥ്സിങ് മാപ്പുപറയണമെന്നും നേതാജിയുടെ സഹോദര പൗത്രന് ചന്ദ്രകുമാര്‍ ബോസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അദ്ദേഹത്തിന്‍െറ ഡല്‍ഹിയിലെ വസതി ഘെരാവോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും സമാനപരാമര്‍ശം ഫേസ്ബുക്കില്‍ നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇത് പിന്‍വലിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ സമാനതെറ്റ് ആവര്‍ത്തിക്കുന്നത് അബദ്ധത്തിലല്ളെന്നും ആസൂത്രിതമായി അത്തരമൊരു സന്ദേശം ജനങ്ങളിലത്തെിക്കാനുള്ള നീക്കമാണിതെന്നും അവര്‍തന്നെ ഇക്കാര്യം വിശദീകരിക്കണമെന്നും ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
