കലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സുവ്റ മുഖര്‍ജി
text_fieldsന്യൂദല്‍ഹി: രാഷ്ട്രീയത്തിലെ അതികായനായും തുടര്‍ന്ന് രാഷ്ട്രപതിയുമായും പ്രണബ് മുഖര്‍ജി വളര്‍ന്നപ്പോള്‍ സദാ പുഞ്ചിരിക്കുന്ന മുഖവുമായി അദ്ദേഹത്തിന് പിന്തുണയേകിയ കുടുംബിനിയായിരുന്നു സുവ്റ.
1957 ജൂലൈ 13നായിരുന്നു ഇവരുടെ വിവാഹം; 58 വര്‍ഷത്തെ ദാമ്പത്യജീവിതം. ദീര്‍ഘകാലമായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന സുവ്റ മുഖര്‍ജിക്ക് രാഷ്ട്രപതിയുടെ ഒൗദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും രാഷ്ട്രപതി ഭവനിലത്തെുന്ന അതിഥികളെ വീല്‍ചെയറിലിരുന്നാണ് ഇന്ത്യയുടെ പ്രഥമവനിത സ്വീകരിച്ചത്.
1940 സപ്തംബര്‍ 17ന് ജെസ്സോറില്‍ ജനിച്ച സുവ്റ മുഖര്‍ജി കലയിലും സംസ്കാരത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. രവീന്ദ്രനാഥ ടാഗോറിന്‍െറ ആരാധികയായ സുവ്റ അദ്ദേഹത്തിന്‍െറ നൃത്തനാടകവുമായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. ടാഗോര്‍ ചിന്തകള്‍ പ്രചരിപ്പിക്കാന്‍ അവര്‍ ഗീതാഞ്ജലി ട്രൂപ്പ് സ്ഥാപിച്ചു.
മികച്ച ചിത്രകാരി കൂടിയായിരുന്നു സുവ്റ. നിരവധി പെയ്ന്റിംഗ് പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ചോക്കര്‍ അലോയ്, ചെന അച്ചെനൈ ചിന് എന്നീ പേരുകളില്‍ രണ്ട് പുസ്തകങ്ങളും രചിച്ചു.
ബംഗ്ളാദേശിലെ നരെയ്ല് നഗരത്തില്‍നിന്ന് ഒമ്പതു കിലോമീറ്റര്‍ അകലെ ഭദ്രബില ഗ്രാമത്തിലാണ് സുവ്റ ജനിച്ചത്. 2013 മാര്‍ച്ചില്‍ പ്രണബ് മുഖര്‍ജി ബംഗ്ളാദേശ് സന്ദര്‍ശിച്ചപ്പോള്‍ ഭാര്യയുമൊത്ത് ബന്ധുവീട്ടില്‍ പോയിരുന്നു.
ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ കുടുംബവുമായി സുവ്റക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സംസ്കാരച്ചടങ്ങിനത്തെുന്ന ഹസീനക്കൊപ്പം വിദേശകാര്യമന്ത്രി എ.എച്ച്. മഹ്മൂദ് അലി, ഹസീനയുടെ സഹോദരി ശൈഖ് രഹാന, മകള്‍ സെയ്മ വാജിദ് എന്നിവരും എത്തുന്നുണ്ട്. 1975 ആഗസ്റ്റ് 15ന് ബംഗ്ളാദേശില്‍ നടന്ന രാഷ്ട്രീയ അട്ടിമറിയെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയ സമയത്താണ് ഹസീനയും രഹാനയും സുവ്റയുമായി അടുത്ത വ്യക്തിബന്ധം സ്ഥാപിച്ചത്. ആറുവര്‍ഷം ഹസീനയും രഹാനയും ഇന്ത്യയിലുണ്ടായിരുന്നു.
സുവ്റ മുഖര്‍ജിയുടെ വേര്‍പാടില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ അനുശോചിച്ചു. വൈകീട്ട് രാഷ്ട്രപതി ഭവനില്‍ മൃതദേഹം കിടത്തിയപ്പോള്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കു വേണ്ടി കേരള ഹൗസ് റെസിഡന്റ് കമീഷണര്‍ ഗ്യാനേഷ്കുമാര്‍, കണ്ട്രോളര് ബി. ഗോപകുമാര്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
