മോദി ശൈഖ് സായിദ് പള്ളിയില്‍
text_fieldsദുബൈ: ഖുര്‍ആന്‍ സൂക്തങ്ങള്‍ മുഴങ്ങുന്ന അന്തരീക്ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിലെ ഏറ്റവും വലിയ മുസ് ലിം പള്ളിയില്‍ സന്ദര്‍ശനം നടത്തി. രാജ്യത്തിന്‍െറ അഭിമാന സ്തംഭമായി, അന്തരിച്ച രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന് മുന്‍കൈയെടുത്ത് നിര്‍മിച്ച ശില്പചാതുരിയുടെ മനോഹര എടുപ്പുകളും കരകൗശല വൈദഗ്ധ്യത്തിന്‍െറ ധാരാളിത്തവും അദ്ദേഹം കണ്ടു. പള്ളി വളപ്പിലെ ശൈഖ് സായിദിന്‍െറ ഖബറിടവും മോദി സന്ദര്‍ശിച്ചു.
മോദിയുടെ രണ്ടു ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിലെ ആദ്യ പരിപാടി തന്നെ, മക്കയും മദീനയും കഴിഞ്ഞാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്കിലേക്കായിരുന്നു. വൈകിട്ട് ആറുമണിയോടെ കനത്ത സുരക്ഷാ സംവിധാനങ്ങള്ക്കിടിയിലാണ് ദിവസവും പതിനായിരങ്ങള്‍ സന്ദര്‍ശിക്കുന്ന പള്ളിയിലത്തെിയത്. 40,000 പേര്‍ക്ക് ഒരേസമയം നമസ്കരിക്കാന്‍ സൗകര്യമുള്ള, 30 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പള്ളി 12 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

250 കോടി ദിര്‍ഹമായിരുന്നു നിര്‍മാണ ചെലവ്. 1996ല്‍ നിര്‍മാണം തുടങ്ങിയ പള്ളി 2007ലാണ് പ്രാര്‍ഥനക്ക് തുറന്നുകൊടുത്തത്. 38 കരാര്‍ കമ്പനികളിലെ വിവിധ രാജ്യക്കാരായ 3500 തൊഴിലാളികളാണ് വെണ്ണക്കലിലെ ഈ വിസ്മയം തീര്‍ത്തത്. 2004ല്‍ അന്തരിച്ച ശൈഖ് സായിദിനെ അദ്ദേഹത്തിന്‍െറ ആഗ്രഹപ്രകാരം പള്ളി വളപ്പില്‍ തന്നെ കബറടക്കുകയായിരുന്നു.
യു.എ.ഇ സാംസ്കാരിക^യുവജന^സാമൂഹിക വികസനമന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാനാണ് നരേന്ദ്രമോദിയെ പള്ളിയില്‍ സ്വീകരിച്ചത്. പ്രമുഖ ഇന്ത്യന്‍ വ്യവസായികളായ എം.എ. യൂസഫലി, ഡോ. ബി.ആര്.ഷെട്ടി, ഡോ. ഷംശീര്‍ വയലില്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നരേന്ദ്രമോദി വരുന്നുണ്ടെന്നറിഞ്ഞതോടെ പള്ളി കാണാനത്തെിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ അദ്ദേഹത്തെ കാണാന്‍ തടിച്ചകൂടി. എന്നാല്‍, പൊലീസിന്‍െറ സൂരക്ഷാവലയം കാരണം അദ്ദേഹത്തിനടുത്തത്തൊന് അവര്‍ക്ക് സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
