സ്വാതന്ത്ര്യദിനം ഇന്ന്; ഡല്‍ഹി കനത്ത കാവലില്‍
text_fieldsന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഡല്‍ഹി അതിസുരക്ഷാ വലയത്തില്‍. തീവ്രവാദി ആക്രമണം വരെ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കാണുന്ന കര്‍ക്കശ ക്രമീകരണങ്ങളാണ് തലസ്ഥാനത്ത്. 40,000ത്തില്‍പരം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം രാജ്യത്തിന് കൈമാറുന്ന ചെങ്കോട്ടയില്‍ വിവിധ തലങ്ങളിലുള്ള സുരക്ഷാനടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ചെങ്കോട്ടയുടെ 200 മീറ്റര്‍ അകലെ വരെ ദേശസുരക്ഷാ ഗാര്‍ഡുകളും അര്‍ധസേനയും കാവല്‍ നില്‍ക്കും. പൂര്‍ണസജ്ജരായ കമാന്‍ഡോകള്‍ പുറമെ. ഹെലികോപ്ടറുകള്‍ രാവിലെ നിരീക്ഷണപ്പറക്കല്‍ നടത്തും. ചെങ്കോട്ടക്കു ചുറ്റും 500ല്‍പരം സി.സി.ടി.വി കാമറകളാണ് ഘടിപ്പിച്ചിട്ടുള്ളത്.
ചെങ്കോട്ടപ്രസംഗത്തിനിടെ വിമാനങ്ങള്‍ പറക്കുന്നത് വിലക്കി. തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ക്കും പൊതുകേന്ദ്രങ്ങള്‍ക്കും പ്രത്യേക കാവലുണ്ട്. ചെങ്കോട്ടയില്‍ മാത്രം 6000ത്തില്‍പരം പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ഗതാഗതത്തിനും മെട്രോ ട്രെയിന്‍ സര്‍വിസിനും നിയന്ത്രണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
