ഗുജറാത്തില്‍ അംബേദ്കറെക്കുറിച്ച പാഠപുസ്തകം പിന്‍വലിച്ചു
text_fieldsഅഹ്മദാബാദ്: ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറെക്കുറിച്ചുള്ള പാഠപുസ്തകം ഗുജറാത്ത് സര്‍ക്കാര്‍ പിന്‍വലിച്ചു. പുസ്തകത്തില്‍ ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ചാണ് സംസ്ഥാന സാമൂഹിക നീതി വകുപ്പിന്‍െറ നടപടി.
അംബേദ്കറുടെ 125ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സ്കൂളുകളില്‍ നടത്താനിരിക്കുന്ന സംസ്ഥാന തല ക്വിസ് മത്സരത്തിന് വിദ്യാര്‍ഥികളെ തയാറാക്കുന്നതിന് വേണ്ടിയാണ് നേരത്തെ ആറ്, ഏഴ് ക്ളാസുകളിലേക്കായി പുസ്തകങ്ങള്‍ നല്‍കിയത്. ഗുജറാത്തി ഭാഷയില്‍ തയാറാക്കിയ ‘രാഷ്ട്രീയ മഹാപുരുഷ് ഭാരത് രത്ന ഡോ. അംബേദ്കര്‍’ എന്ന പുസ്തകം പി.എ പാര്‍മര്‍ എന്ന ദലിത് ആക്ടിവിസ്റ്റാണ് രചിച്ചിരിക്കുന്നത്.
സംസ്ഥാന സാമൂഹിക നീതി വകുപ്പ് തന്നെയാണ് പുസ്തകം തെരഞ്ഞെടുത്തതും. എന്നാല്‍, ഭാവി പൗരന്മാരായ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹിന്ദു മതത്തെക്കുറിച്ച് തെറ്റിധാരണ പരത്താന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം പുസ്തകം പിന്‍വലിക്കാനുള്ള ഉത്തരവ് ഇതേ വകുപ്പ് പുറപ്പെടുവിച്ചത്.
1956ല്‍, അംബേദ്കറുടെ നേതൃത്വത്തില്‍ ആയിരക്കണക്കിനാളുകള്‍ ഹിന്ദുമതം വിട്ട് ബുദ്ധമതം സ്വീകരിച്ച സന്ദര്‍ഭത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് അധികൃതര്‍ വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
