Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യക്തിപരമായ...

വ്യക്തിപരമായ അധിക്ഷേപം; പ്രതിഷേധവുമായി സോണിയ നടുത്തളത്തില്‍

text_fields
bookmark_border
വ്യക്തിപരമായ അധിക്ഷേപം; പ്രതിഷേധവുമായി സോണിയ നടുത്തളത്തില്‍
cancel

ന്യൂഡല്‍ഹി: പതിവില്ലാത്തവിധം പൊട്ടിത്തെറിച്ച് നടുത്തളത്തിലിറങ്ങിയ സോണിയ ഗാന്ധിയുടെ രോഷപ്രകടനത്തില്‍ ലോക്സഭ സ്തംഭിച്ചു. ലളിത് മോദി വിവാദത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചര്‍ച്ചക്കിടെ, ബി.ജെ.പി അംഗം സതീഷ് കുമാര്‍ ഗൗതം നടത്തിയ വ്യക്തിപരമായ അധിക്ഷേപമാണ് സോണിയയെ ചൊടിപ്പിച്ചത്.  സോണിയ നടുത്തളത്തിലിറങ്ങി ഇത്തരത്തില്‍ പ്രതികരിക്കുന്നത് ഇതാദ്യം.
മന്ത്രി സുഷമക്കെതിരായ അടിയന്തര പ്രമേയം അവതരിപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുന്നതിനിടെയാണ്  സതീഷ് കുമാര്‍ ഗൗതം സോണിയക്കെതിരെ തിരിഞ്ഞത്.  ‘രാഹുലിന്‍െറ ആന്‍റിക്ക് എത്ര കള്ളപ്പണം കിട്ടി... നിങ്ങളുടെ കൈയില്‍ എത്ര കള്ളപ്പണമുണ്ട്..’ എന്നിങ്ങനെയായിരുന്നു സോണിയയെ നോക്കി സതീഷ് ഗൗതം ചോദിച്ചത്.  ഉടന്‍ ചാടി നടുത്തളത്തിലിറങ്ങിയ സോണിയ സ്പീക്കറുടെ വേദിക്കുനേരെ നീങ്ങി ബി.ജെ.പി അംഗത്തെ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങളും നടുത്തളത്തിലേക്ക് കുതിച്ചു. രംഗം വഷളാകുന്നതിന് മുമ്പ് സ്പീക്കര്‍ സഭ ഒരു മണിക്കൂര്‍ നിര്‍ത്തിവെച്ച് രംഗം ശാന്തമാക്കി. ഒരു മണിക്കൂറിനുശേഷം സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ബി.ജെ.പി എം.പി ക്ഷമാപണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗൗതം പറഞ്ഞത് സഭാരേഖകളില്‍ ഉണ്ടാകില്ളെന്ന് സ്പീക്കര്‍ സുമിത്ര മഹാജനും പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവും ഉറപ്പുനല്‍കിയശേഷമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ അടിയന്തരപ്രമേയ ചര്‍ച്ച തുടരാന്‍ സമ്മതിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story