ജേതാഭായി പട്ടേല്‍ വീണ്ടും അമൂല്‍ ചെയര്‍മാന്‍
text_fieldsമുംബൈ: അമൂല്‍ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്ന ഗുജറാത്ത് കോഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍െറ ചെയര്‍മാനായി ജേതാഭായി പട്ടേല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
2014ലും പട്ടേലിനെ ഏകകണ്ഠമായി ചെയര്‍മാന്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. 2020ഓടെ പ്രതിദിനം 300 ലക്ഷം ലിറ്റര്‍ പാല്‍ സംസ്കരിക്കുന്ന തരത്തില്‍ കമ്പനിയുടെ വിറ്റുവരവ് 50,000 കോടിയാക്കി ഉയര്‍ത്താനാണ് ലക്ഷ്യമെന്ന് വീണ്ടും സ്ഥാനമേറ്റ ശേഷം ജേതാഭായി പട്ടേല്‍ പറഞ്ഞു.
അമൂല്‍, സാഗര്‍ ബ്രാന്‍ഡുകളിലായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാലുല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കുന്ന ഗുജറാത്ത് കോഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് പ്രതിവര്‍ഷ വിറ്റുവരവ് 21,000 കോടിയാണ്. പാലുല്‍പാദന രംഗത്ത് മുന്‍നിരയിലുള്ള ചൈനയടക്കമുള്ള രാജ്യങ്ങള്‍ വിപണിയില്‍ ശക്തമായ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ന്യൂസിലന്‍ഡ് അടക്കമുള്ള രാജ്യങ്ങളില്‍ പാല്‍വില 60 ശതമാനം കുറഞ്ഞപ്പോഴും ഗുജറാത്തിലെ കര്‍ഷകര്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ 58 ശതമാനം ഉയര്‍ന്ന തുക നല്‍കാന്‍ അമൂലിന് സാധിക്കുന്നു.
പാലിന് പുറമേ ഉന്നത നിലവാരത്തിലുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കൂടി വിപണിയിലത്തെിക്കുന്നതില്‍ അമൂലിന് വിജയിക്കാനായതാണ് ഈ നേട്ടത്തിന് കാരണം. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന ഒരു സമീപനവും അമൂല്‍ സ്വീകരിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
