വില്‍പനക്കെത്തിയ 410 വര്‍ഷം പഴക്കമുള്ള ഖുര്‍ആന്‍ പിടിച്ചെടുത്തു
text_fieldsമൈസൂരു: നഗരത്തില്‍ വില്‍പന നടത്തുന്നതിനിടെ പത്തംഗ സംഘത്തില്‍നിന്ന് 410 വര്‍ഷം പഴക്കമുള്ള ഖുര്‍ആന്‍ മൈസൂരു ജില്ലാ പൊലീസ് പിടിച്ചെടുത്തു. മുഗള്‍ ഭരണാധികാരി അക്ബറിന്‍െറ കാലത്തുള്ളതാണ് കണ്ടെടുത്ത ഖുര്‍ആന്‍. അഞ്ചു കോടി രൂപക്ക് നഗരത്തില്‍ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഖുര്‍ആന്‍ കണ്ടെടുത്തതെന്ന് മൈസൂരു ജില്ലാ പൊലീസ് സൂപ്രണ്ട് അഭിനവ് ഖരെ മാധ്യമങ്ങളോട് പറഞ്ഞു.
ഹൈദരാബാദിലെ ഒരാളില്‍നിന്നാണ് ഇവര്‍ ഖുര്‍ആന്‍ വാങ്ങിയത്. ഇതിന്‍െറ വിഡിയോ പ്രചരിപ്പിച്ച് വില്‍പന നടത്താനുള്ള ശ്രമത്തിലായിരുന്നു സംഘം. ഖുര്‍ആന്‍ വാങ്ങാനെന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരെ സമീപിച്ചാണ് ഖുര്‍ആന്‍ കണ്ടെടുത്തത്. 604 പേജുകളുള്ള വിശുദ്ധ ഗ്രന്ഥത്തിന്‍െറ അവസാന പേജില്‍ എഴുതിയ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിജ്റ വര്‍ഷം 1050ല്‍ (എ.ഡി 1605) ആണ് ഗ്രന്ഥം എഴുതപ്പെട്ടത്. മുഗള്‍ഭരണം ഒൗന്നത്യത്തിലത്തെിയ കാലഘട്ടമായ അന്ന് അക്ബറായിരുന്നു ഭരണാധികാരിയെന്ന് പ്രമുഖ ചരിത്രകാരന്‍ ബി. ഷെയ്ഖ് പറഞ്ഞു. രാജ്യത്ത് പലവിധത്തിലുള്ള ഖുര്‍ആന്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്ര പഴക്കമുള്ള ഗ്രന്ഥം ഇതുവരെ കണ്ടിട്ടില്ളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
