സ്വാതന്ത്ര്യസമര സേനാനികളുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചു
text_fields
ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമരസേനാനികളുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിന്‍െറ 73ാം വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുക്കിയ നിരക്കനുസരിച്ച് അന്തമാന്‍ ദ്വീപില്‍ ജയിലില്‍ കഴിഞ്ഞവര്‍ക്ക് പ്രതിമാസം 23,309 രൂപയും, സ്വാതന്ത്ര്യസമരസേനാനികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും 21,291 രൂപയും, സമരസേനാനികളുടെ അവിവാഹിതരും തൊഴില്‍രഹിതരുമായ പെണ്‍മക്കള്‍ക്ക് 4770 രൂപയും ലഭിക്കും. പുതിയ സ്കെയിലനുസരിച്ച് 193 ശതമാനത്തില്‍നിന്ന് 218 ശതമാനമാണ് ഡി.എ വര്‍ധന.
2014 ആഗസ്റ്റ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധന നടപ്പാക്കും.നിലവില്‍ രാജ്യത്ത് 35,900 പേരാണ് പെന്‍ഷന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ 11,434 പേര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരും ബാക്കിയുള്ളവര്‍ മരിച്ചുപോയവരുടെ ആശ്രിതരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.