സൈനികത്താവളം നിര്‍മിക്കാന്‍ ആരെയും അനുവദിക്കില്ളെന്ന് മാലദ്വീപിന്‍െറ ഉറപ്പ്
text_fields
ന്യൂഡല്‍ഹി: മാലദ്വീപില്‍ സൈനികത്താവളം നിര്‍മിക്കാന്‍ ഒരു രാഷ്ട്രത്തെയും അനുവദിക്കില്ളെന്ന് ഇന്ത്യക്ക് മാലദ്വീപിന്‍െറ ഉറപ്പ്. പ്രസിഡന്‍റ് അബ്ദുല്ല യമീന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് ഉറപ്പുനല്‍കിയത്. ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനത്തെിയ മാല ദ്വീപ് വിദേശകാര്യ സെക്രട്ടറി അലി നസീര്‍ മുഹമ്മദ് കത്ത് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കൈമാറി. വിദേശികള്‍ക്ക് ഭൂമി വാങ്ങാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള മാലദ്വീപിലെ പുതിയ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ ചൈനക്ക് ഭൂമി നല്‍കിയ നടപടിയില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ മാലദ്വീപുകള്‍ക്ക് ചുറ്റുമുള്ള സമുദ്രമേഖല സൈനികമുക്തമാക്കാന്‍ രാഷ്ട്രം പ്രതിജ്ഞാബദ്ധമാണെന്നും കത്തില്‍ പറയുന്നു.കഴിഞ്ഞയാഴ്ച മാലദ്വീപ് സന്ദര്‍ശിച്ച വിദേശകാര്യ സെക്രട്ടറി എസ്. ജെയ്ശങ്കര്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ ആശങ്ക സര്‍ക്കാറിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്‍റ് മോദിക്ക് കത്തയച്ചത്.സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് വിദേശികള്‍ക്ക് ഭൂമി കൈമാറാന്‍ പുതിയ നിയമം കൊണ്ടുവന്നതെന്നാണ് വിശദീകരണം.
അതിനിടെ, മാലദ്വീപ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദിക്കുള്ള ക്ഷണം പ്രസിഡന്‍റ് അബ്ദുല്ല യമീന്‍ ആവര്‍ത്തിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ മൊറീഷ്യസ്, ശ്രീലങ്ക സന്ദര്‍ശനത്തോടൊപ്പം മാലദ്വീപ് സന്ദര്‍ശിക്കാന്‍ മോദി തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.