വ്യാപം അഴിമതി: ആത്മഹത്യക്ക് അനുമതി തേടി
text_fieldsഭോപാല്‍: വ്യാപം അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന 70 പേര്‍ ആത്മഹത്യ ചെയ്യാന്‍ അനുമതി തേടി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു. കേസില്‍ ഗ്വാളിയോര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമടങ്ങുന്ന പ്രതികളാണ് കത്തയച്ചത്.
നീതി വിവേചനത്തിന്‍െറ ഇരകളായി കുറെ ദിവസമായി ജയിലില്‍ കഴിയുന്ന തങ്ങളുടെ ഭാവി ഇരുട്ടിലാണെന്ന് പറയുന്ന കത്തിന്‍െറ പകര്‍പ്പ് പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, മധ്യപ്രദേശ് ഹൈകോടതി ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമീഷന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവര്‍ക്കും അയച്ചിട്ടുണ്ട്. കോടതിയില്‍ വിചാരണക്കത്തെിയപ്പോഴാണ് പ്രതികള്‍ കത്തില്‍ ഒപ്പുവെച്ചത്.
ഇതേ കുറ്റത്തിന് പ്രതികളായി ജബല്‍പൂരിലും ഭോപാലിലുമുള്ള ചിലര്‍ക്ക് ഹൈകോടതിയും മറ്റ് കോടതികളും ജാമ്യം അനുവദിച്ചപ്പോള്‍ തങ്ങള്‍ ഗ്വാളിയോര്‍ ജയിലില്‍ ദുരിതമനുഭവിക്കുകയാണെന്നും ദീര്‍ഘനാളായി ജയിലില്‍ കഴിയുന്ന തങ്ങളുടെ കുടുംബങ്ങള്‍ ദു$ഖിതരാണെന്നും സാമ്പത്തികനില തകര്‍ന്നുകൊണ്ടിരിക്കുകണെന്നും കത്തില്‍ പറയുന്നു.
കേസില്‍ പിടിയിലാവുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത ഗ്വാളിയോറിലെ അഞ്ച് വിദ്യാര്‍ഥികള്‍ 15 ദിവസം മുമ്പ് ആത്മഹത്യക്ക് അനുവാദം തേടി രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
