മോദി വിവാദം-വ്യാപം ക്രമക്കേട്: പാര്‍ലമെന്‍റ് സ്തംഭനം തുടരുന്നു
text_fieldsന്യൂഡല്‍ഹി: ലളിത് മോദി വിവാദം, വ്യാപം അഴിമതി വിഷയങ്ങളില്‍ ബി.ജെ.പി മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്‍റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാവിലെ കറുത്ത ബാഡ്ജും പ്ളക്കാര്‍ഡുമായാണ് കോണ്‍ഗ്രസ് എം.പിമാര്‍ ലോക്സഭയിലെത്തിയത്. സഭാ നടപടികള്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ ആരംഭിച്ചപ്പോള്‍ തന്നെ ലളിത് മോദി വിവാദത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുടെ രാജി ആവശ്യപ്പെട്ടു കോണ്‍ഗ്രസ് രംഗത്തെ ത്തി.
കൂടാതെ, വ്യാപം ക്രമക്കേടില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍െറ രാജിയും പ്രതിപക്ഷം മുന്നോട്ടുവെച്ചു. എന്നാല്‍, പ്രതിപക്ഷ ആവശ്യം പാര്‍ലമെന്‍ററികാര്യ മന്ത്രി എം. വെങ്കയ്യ നായിഡു തള്ളിയോടെ കോണ്‍ഗ്രസ് എം.പിമാര്‍ ബഹളം ശക്തമാക്കി. ഇതേതുടര്‍ന്ന് ലോക്സഭയും രാജ്യസഭയും 12 വരെ നിര്‍ത്തിവെച്ചു.
നാലാം തവണയാണ് ആരോപണവിധേയരായ മന്ത്രിമാരുടെ രാജി സഭയില്‍ ആവശ്യപ്പെടുന്നതെന്ന് നോട്ടീസ് നല്‍കിയ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. മാനുഷിക പരിഗണനവെച്ചല്ല ലളിത് മോദിയെ സുഷമ സ്വരാജ് സഹായിച്ചത്. വിഷയത്തില്‍ ജനാധിപത്യ മാര്‍ഗത്തിലുള്ള പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍െറ അസാന്നിധ്യത്തില്‍ മന്ത്രി സുഷമ സ്വരാജ് സഭയില്‍ പ്രസ്താവന നടത്തിയതിനെ ഖാര്‍ഗെ വിമര്‍ശിച്ചു.
സമാന ആവശ്യം ഉന്നിയിച്ച് കോണ്‍ഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദും നോട്ടീസ് നല്‍കി. മന്ത്രിമാര്‍ക്കെതിരായ ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണപക്ഷത്തെ മുതിര്‍ന്ന നേതാക്കളും പ്രതികരിക്കണമെന്ന് ആസാദ് ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ക്കാരിന്‍െറ പ്രവര്‍ത്തനങ്ങളെ പാര്‍ലമെന്‍റില്‍ തടസപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ധന മന്ത്രി അരുണ്‍ ജെയ്റ്റ് ലി ആരോപിച്ചു.
സുഷമയുടെ രാജി ആവശ്യപ്പെട്ട് ബഹളംവെച്ചതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട 25 കോണ്‍ഗ്രസ് എം.പിമാര്‍ അഞ്ചു ദിവസത്തിന് ശേഷം ലോക്സഭയില്‍ തിരിച്ചെത്തി. പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതിനാല്‍ ആഗസ്റ്റ് 13ന് സമാപിക്കുന്ന പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തിന്‍െറ അവശേഷിക്കുന്ന ദിനങ്ങളും പ്രക്ഷുബ്ധമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
