ഇരുപക്ഷവും ഉറച്ചുതന്നെ; പാര്‍ലമെന്‍റ് സ്തംഭനം തുടരും
text_fieldsന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ രാജി ആവശ്യപ്പെട്ട് ബഹളംവെച്ചതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട 25 കോണ്‍ഗ്രസ് എം.പിമാര്‍ തിങ്കളാഴ്ച ലോക്സഭയില്‍ തിരിച്ചത്തെും. ഇവരുടെ അഞ്ചു ദിവസത്തെ സസ്പെന്‍ഷന്‍ വെള്ളിയാഴ്ച അവസാനിച്ചു. എന്നാല്‍, തിങ്കളാഴ്ചയും ബഹളം തുടരാനാണ് സാധ്യത. ഇതോടെ ആഗസ്റ്റ് 13ന് സമാപിക്കുന്ന പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനത്തില്‍ അവശേഷിക്കുന്ന ദിനങ്ങളിലും സഭാനടപടികള്‍ സ്തംഭിക്കുമെന്ന് ഉറപ്പായി.
ലളിത് മോദി വിവാദം, വ്യാപം ക്രമക്കേട് എന്നീ വിഷയങ്ങളിലുടക്കി വര്‍ഷകാല സമ്മേളനത്തിലെ ഇതുവരെയുള്ള ദിനങ്ങള്‍ മുഴുവന്‍ സഭാനടപടികള്‍ തടസ്സപ്പെട്ടിരുന്നു. ലളിത് മോദി വിവാദത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, വ്യാപം ക്രമക്കേടില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ എന്നിവരുടെ രാജിയുണ്ടായില്ളെങ്കില്‍ പാര്‍ലമെന്‍റ് സ്തംഭനം തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
എന്നാല്‍, രാജി ആവശ്യം ബി.ജെ.പി തള്ളി. പാര്‍ലമെന്‍റ് തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്ന കോണ്‍ഗ്രസ്, ഭരണവും വികസനവും മുടക്കുകയാണെന്ന ആരോപണമുന്നയിച്ച് പ്രതിപക്ഷത്തിനെതിരെ ജനവികാരം ഉണര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. 25 കോണ്‍ഗ്രസ് എം.പിമാരെ ഒറ്റയടിക്ക് സസ്പെന്‍ഡ് ചെയ്തതിന്‍െറ സാഹചര്യം അതാണ്. പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്നതിലൂടെ ജി.എസ്.ടി ഉള്‍പ്പെടെ മോദി സര്‍ക്കാറിന്‍െറ സുപ്രധാന പരിഷ്കരണ നടപടികള്‍ വൈകിപ്പിക്കാനും സര്‍ക്കാറിനുമേല്‍ അഴിമതിമുദ്ര ചാര്‍ത്താനും കഴിയുന്നുവെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സസ്പെന്‍ഷന്‍ ആയുധമാക്കി മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ കൂടെ നിര്‍ത്താനായ കോണ്‍ഗ്രസ്, മന്ത്രി സുഷമക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് പ്രശ്നം ഒന്നുകൂടി ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
സഭാസ്തംഭനവും വിവാദവും തുടരുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഇരുപക്ഷവും കരുതുമ്പോള്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യത വിരളമാണ്. നെഗറ്റിവ് രാഷ്ട്രീയം അവസാനിപ്പിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രിക്കും രണ്ടു മുഖ്യമന്ത്രിമാര്‍ക്കുമെതിരെ ഗുരുതരമായ വിവരങ്ങള്‍ പുറത്തുവന്നിട്ടും സംരക്ഷിക്കുന്ന മോദി സര്‍ക്കാറിന്‍െറ നടപടി തിരുത്തുകയാണ് പാര്‍ലമെന്‍റ് സ്തംഭനം നീക്കാനുള്ള ഏക മാര്‍ഗമെന്ന് കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. അതേസമയം, 25 എം.പിമാരെ സസ്പെന്‍ഡ് ചെയ്യേണ്ടിവന്നത് പ്രയാസമുള്ള കാര്യമാണെന്നും എന്നാല്‍, സഭ നടത്തിക്കൊണ്ടുപോവുകയെന്ന ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ വേറെ വഴിയില്ലായിരുന്നെന്നും സ്പീക്കര്‍ സുമിത്ര മഹാജന്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
