ശുചിത്വറാങ്കിങ്: ആദ്യ 10ല്‍ കൊച്ചിയും തിരുവനന്തപുരവും
text_fieldsന്യൂഡല്‍ഹി: കൂടുതല്‍ ഖരമാലിന്യ സംസ്കരണ പരിപാടികളും ഏറ്റവും കുറവ് പുറത്തെ വിസര്‍ജനവും മാനദണ്ഡമാക്കിയ കേന്ദ്രസര്‍ക്കാറിന്‍െറ ശുചിത്വറാങ്കിങ്ങില്‍ മൈസൂരു നഗരം ഒന്നാമത്. ശുചിത്വഭാരതം പദ്ധതിയോടനുബന്ധിച്ച് തയാറാക്കിയ റാങ്കിങ്ങില്‍ രാജ്യത്തെ ആദ്യ 10 നഗരങ്ങളില്‍ കൊച്ചിയും തിരുവനന്തപുരവും ഇടംപിടിച്ചു. 472 നഗരങ്ങളുള്ള പട്ടികയില്‍ കോഴിക്കോടിന്‍െറ റാങ്ക് 42 ആണ്. ശുചിത്വത്തിന്‍െറ കാര്യത്തില്‍ തലസ്ഥാനനഗരങ്ങളില്‍ ബംഗളൂരുവിന് പിറകെ തിരുവനന്തപുരമാണ് രണ്ടാംസ്ഥാനത്ത്. ആദ്യ 100 ല്‍ 39 നഗരങ്ങളും ദക്ഷിണേന്ത്യയിലാണ്. ഡല്‍ഹിക്ക് 16ാം റാങ്കാണെങ്കില്‍ 429ാം റാങ്കോടെ ഏറ്റവും പിറകിലുള്ള തലസ്ഥാനം ബിഹാറിന്‍െറ പട്നയാണ്. ആദ്യ 10 റാങ്കുകാര്‍: മൈസൂരു, തിരുച്ചിറപ്പള്ളി , നവീ മുംബൈ, കൊച്ചി, ഹാസന്‍, മാണ്ഡ്യ, ബംഗളൂരു (കര്‍ണാടക), തിരുവനന്തപുരം, ഹലിസഹര്‍ (പശ്ചിമബംഗാള്‍), ഗാങ്ടോക് (സിക്കിം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
