Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗീതയെ...

ഗീതയെ നാട്ടിലത്തെിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി -സുഷമ സ്വരാജ്

text_fields
bookmark_border
ഗീതയെ നാട്ടിലത്തെിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി -സുഷമ സ്വരാജ്
cancel

ന്യൂഡല്‍ഹി: പാകിസ്താനിലെ കറാച്ചിയില്‍ സന്നദ്ധസംഘടനയുടെ സംരക്ഷണത്തില്‍ കഴിയുന്ന ബധിരയും മൂകയുമായ ഗീത എന്ന 23കാരിയെ ഇന്ത്യയിലത്തെിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
ഗീത തങ്ങളുടെ മകളാണെന്ന് അവകാശപ്പെട്ട് നാല് കുടുംബങ്ങള്‍ രംഗത്തത്തെിയതായും അവര്‍ പറഞ്ഞു. പഞ്ചാബ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഗീതക്ക് അവകാശവാദവുമായി എത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇടപെടണമെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.
പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ ടി.സി.എ. രാഘവും ഭാര്യയും ഗീതയുമായി ആശയവിനിമയം നടത്തിയിരുന്നു. തനിക്ക് ഏഴ് സഹോദരങ്ങളുള്ളതായി ഗീത ഇവരോട് പറഞ്ഞു. ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ അറിയാതെ പാകിസ്താന്‍ അതിര്‍ത്തി കടന്നതാവാമെന്നും വഴിയാത്രികര്‍ തന്നെ ലാഹോര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചതാവാമെന്നും ഗീത കരുതുന്നു. ഇവരാണ് ഗീതയെ ഈദി ഫൗണ്ടേഷനെ ഏല്‍പിച്ചത്. തുടര്‍ന്ന് ഇവരുടെ സംരക്ഷണത്തിലായിരുന്നു ഗീത.
അതേസമയം, ഗീത തന്‍െറ മകളാണെന്നതിന് തെളിവുമായി ഉത്തര്‍പ്രദേശ് പ്രതാപ്ഗഢിലുള്ള അനാറാ ദേവി എന്ന സ്ത്രീ രംഗത്തുവന്നതായി ജില്ലാ മജിസ്ട്രേറ്റ് അമൃത് ത്രിപാഠി പറഞ്ഞു.
 മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയോടൊപ്പം ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയിട്ടുണ്ട്. 2004ല്‍ തങ്ങളുടെ മകളെ നഷ്ടപ്പെടുമ്പോള്‍ അവളുടെ പേര് സവിത എന്നായിരുന്നു. ഇതുസംബന്ധിച്ച് അന്ന് പരാതി നല്‍കിയിരുന്നതായും ഇവര്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story