തല്‍സമയ ശസ്ത്രക്രിയാ പരിശീലനത്തിനിടെ എയിംസില്‍ രോഗി മരിച്ചു; പ്രതിഷേധം ശക്തമാവുന്നു
text_fieldsന്യൂഡല്‍ഹി: തല്‍സമയ പ്രദര്‍ശന ശസ്ത്രക്രിയക്കിടെ എയിംസ് ആശുപത്രിയില്‍ രോഗി മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ഡോക്ടര്‍മാര്‍ക്കായി നടത്തിയ തല്‍സമയ പ്രദര്‍ശന ശസ്ത്രക്രിയക്കിടെയാണ് 62 കാരനായ ശോഭ റാം മരിച്ചത്. എയിംസും ആര്‍മി റിസര്‍ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടിക്കിടെയാണ് ശസ്ത്രക്രിയ നടത്തിയത്. ജീവന് വിലനല്‍കാതെ രോഗിയെ തല്‍സമയ പ്രദര്‍ശന ശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.
ജൂലൈ 31 ന് രാവിലെ ഒമ്പതിനാണ് ശസ്ത്രക്രിയ നടത്തിയത്. ജപ്പാന്‍കാരനായ ഡോക്ടര്‍ ഗോരോ ഹോണ്ടയാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയക്കിടെ അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാകുകയായിരുന്നു. നൂറുകണക്കിന് സര്‍ജന്‍മാര്‍ ശസ്ത്രക്രിയ തല്‍സമയം കാണുന്നുണ്ടായിരുന്നു. ഓപണ്‍ ശസ്ത്രക്രിയ മതിയെന്ന നിര്‍ദേശം ഡോ.ഗാരോ അവഗണിച്ചതായി ആരോപണമുണ്ട്. ശസ്ത്രക്രിയക്കിടെ നില ഗുരുതരമായ രോഗിയെ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും ഒന്നരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരണംസംഭവിച്ചു. ആരോഗ്യ മേഖലയിലെ ധാര്‍മികത സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സംഭവം തിരികൊളുത്തിയിട്ടുണ്ട്. 2006 ല്‍ തല്‍സമയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചതിനത്തെുടര്‍ന്ന് അമേരിക്കയില്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
