ആം ആദ്മി എം.എല്‍.എ അല്‍ക ലാംബക്ക് കല്ലേറില്‍ തലക്ക് പരിക്ക്
text_fieldsന്യൂഡല്‍ഹി: ആം ആദ്മി എം.എല്‍.എ അല്‍ക ലാംബക്ക് നേരെ ആക്രമണം. ഞായറാഴ്ച രാവിലെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് അല്‍കക്ക് നേരെ അജ്ഞാതന്‍ കല്ളെറിഞ്ഞത്. വടക്കന്‍ ഡല്‍ഹിയിലെ കശ്മീരി ഗേറ്റില്‍വെച്ചായിരുന്നു ആക്രമണം.
തലക്ക് പരിക്കേറ്റ അല്‍കയെ അരുണ അസഫലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം അവര്‍ വീട്ടിലേക്ക് പോയി. അല്‍കയെ ആക്രമിച്ചതെന്ന് സംശയിക്കുന്നയളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

ലഹരിക്കെതിരെ പോരാടുന്നതിന്‍െറ ഫലമാണ് തനിക്ക് നേരെയുള്ള ആക്രമണമെന്ന് അല്‍ക ലാംബ പിന്നീട് ട്വീറ്റ് ചെയ്തു. പോരാട്ടത്തില്‍ നിന്നു പിന്നോട്ടില്ളെന്നും അവര്‍ വ്യക്തമാക്കി.
ഡല്‍ഹി സര്‍വകലാശാലയിലെ മികച്ച വനിത അത് ലറ്റിക് ആയിരുന്ന അല്‍ക ലാംബ ചാന്ദ്നി ചൗക്ക് മണ്ഡലത്തില്‍ നിന്നാണ് ഡല്‍ഹി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
9 ????? ??????? ???? .. ??? ?? ????? ?? ??? ???? ?????.. ?? ????? ????? ??... pic.twitter.com/b4UT64VgB1
— Alka Lamba (@LambaAlka) August 9, 2015 Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
