പിന്നാക്ക സമുദായനേതാക്കളുമായി അമിത് ഷായുടെ ചര്‍ച്ച
text_fieldsചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടി അടിത്തറ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മധുരയില്‍ ഹിന്ദു പിന്നാക്ക സമുദായനേതാക്കളുമായി ചര്‍ച്ച നടത്തി.
ബുധനാഴ്ച രാത്രി ചെന്നൈയിലത്തെിയ ഷാ വ്യാഴാഴ്ച രാവിലെ വിമാനമാര്‍ഗം മധുരയിലത്തെുകയായിരുന്നു. ഹിന്ദുസമുദായത്തിലെ പ്രബല പിന്നാക്കവിഭാഗമായ ദേവേന്ദ്ര കുള വെള്ളാളരുമായാണ് ഒരുദിവസം നീണ്ട കൂടിക്കാഴ്ച നടത്തിയത്. തെക്കന്‍ ജില്ലകളിലെ പ്രമുഖ വോട്ടുബാങ്കാണ് വെള്ളാളര്‍.
സമുദായനേതാക്കള്ക്കൊ അവര്‍ നിര്ദേശിക്കുന്നവര്ക്കൊ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം നല്‍കാമെന്ന് ഷാ ചര്‍ച്ചയില്‍ അറിയിച്ചു.
സമുദായാംഗങ്ങളെ ദലിത് വിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനവും ഉരുത്തിരിഞ്ഞിട്ടുണ്ട്. സമുദായപ്രതിനിധികളെ സ്ഥാനാര്‍ഥിയാക്കിയാലുള്ള വിജയസാധ്യത പരിശോധിച്ചു. മറ്റൊരു പ്രബലസമുദായമായ തേവര് നേതാക്കളുമായും ഷാ ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ടായിരുന്നു. ചര്‍ച്ചക്ക് കളമൊരുക്കിയത് സംസ്ഥാന ആര്.എസ്.എസ് നേതൃത്വമാണ്. കേന്ദ്രത്തില്‍ അധികാരത്തിലത്തെിയിട്ടും വടക്കെ ഇന്ത്യന്‍ പാര്‍ട്ടിയെന്ന പേര് ദോഷം മാറ്റിയെടുക്കലാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു. രാജ്യത്തെ നൂറുകണക്കിന് സമുദായനേതാക്കളുമായി പാര്‍ട്ടി അധ്യക്ഷന്‍ ചര്‍ച്ച നടത്താറുണ്ടെന്നും അവര്‍ പറഞ്ഞു.
ഷാക്കൊപ്പം തമിഴ്നാട്ടില്‍നിന്നുള്ള കേന്ദ്രമന്ത്രിയായ പൊന്‍ രാധാകൃഷ്ണനും തമിഴ്നാടിന്‍െറ ചുമതലയുള്ള ദേശീയ സെക്രട്ടറി മുരളീധര്‍ റാവുവും സംസ്ഥാന അധ്യക്ഷ തമിളസൈ സൗന്ദരരാജനും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
