ട്രെയിന്‍ ദുരന്തം: പാളം തകരാന്‍ കാരണം കനത്ത മഴ
text_fieldsഭോപാല്‍: മധ്യപ്രദേശിലെ ഹര്‍ദ ജില്ലയില്‍ ട്രെയിന്‍ ദുരന്തത്തിനിടയാക്കിയ പാളം തകരാന്‍ കാരണം കനത്ത മഴയാണെന്ന് റെയില്‍വേ. സമീപത്തെ ഡാം തകര്‍ന്നത് മൂലമുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാളം മുങ്ങിപ്പോയതാണ് അപകട കാരണമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍, കനത്ത മഴയെ തുടര്‍ന്ന് വെള്ളം ഉയര്‍ന്നതോടെ റെയില്‍പാളങ്ങള്‍ നീങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. അപകടത്തില്‍ 28 പേര് മരിച്ചതായി റെയില്‍വേ ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. മുംബൈയില്‍നിന്ന് വാരാണസിയിലേക്ക് പോയ കാമയാനി എക്സ്പ്രസും ജബല്‍പുരില്‍നിന്ന് മുംബൈയിലേക്ക് പോയ ജനത എക്സ്പ്രസും ചൊവ്വാഴ്ച അര്‍ധരാത്രിയാണ് മചാക് നദിക്ക് കുറുകെയുള്ള പാലത്തില്‍ അപകടത്തില്‍പെട്ടത്. കാമയാനി എക്സ്പ്രസിന്‍െറ ഏഴ് ബോഗിയും ജനത എക്സ്പ്രസിന്‍െറ മൂന്ന് ബോഗിയും എന്‍ജിനുമാണ് പാളം തെറ്റിയത്.
വ്യാഴാഴ്ച മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു. ഭോപാല്‍ റെയില്‍വേ ഡിവിഷന്‍െറ ഖിര്‍കിയ, ഭിരാംഗി സെക്ഷന്‍െറ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടത്തെിയത്. അപകടസ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ അകലെയായിരുന്നു മൃതദേഹം. 12 മൃതദേഹങ്ങള്‍ ബോഗിക്കുള്ളില്നിന്നുതന്നെ കണ്ടെടുത്തിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഗതാഗതം പുന$സ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണ്. ഞായറാഴ്ചയോടെ ഭാഗികമായി ഗതാഗതം പുന$സ്ഥാപിക്കും. പഴയ ട്രാക്ക് പൂര്‍ണമായും തകര്‍ന്നതിനാല്‍ പുതിയത് നിര്‍മിക്കേണ്ടി വരും. സാമ്പത്തിക നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല. റെയില്‍വേ സുരക്ഷാ ചീഫ് കമീഷണര്‍ ഡി.കെ. സിങ് വെള്ളിയാഴ്ച അപകടസ്ഥലം സന്ദര്‍ശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
