രാജ്യത്തെ ആദ്യ 4ജി സേവനദാതാവെന്ന നേട്ടത്തിനരികെ എയര്‍ടെല്‍
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ നാലാം തലമുറ മൊബൈല്‍ സേവനദാതാവെന്ന നേട്ടത്തിനരികെ ഭാരതി എയര്‍ടെല്‍. പുതിയ നെറ്റ്വര്‍ക്കിലുള്ള വിവിധ മൊബൈല്‍ സേവനങ്ങള്‍ക്ക് ഉടന്‍ എയര്‍ടെല്‍ തുടക്കം കുറിക്കും. മുഖ്യ എതിരാളിയായ റിലയന്‍സ് ജിയോ ലിമിറ്റഡ് ഡിസംബറോടെ 4ജി കണക്ഷനുകള്‍ നല്‍കിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിവേഗത്തിലുള്ള ഇന്‍റര്‍നെറ്റ് കണക്ഷനു പുറമേ വിവിധ മൊബൈല്‍ സേവനങ്ങളും കൂടുതല്‍ മികവോടെ 4ജി നെറ്റ്വര്‍ക്കില്‍ ലഭ്യമാകും. 14 സര്‍ക്കിളുകളിലാണ് എയര്‍ടെല്ലിന് 4ജി സ്പെക്ട്രം ലൈസന്‍സ് ഉള്ളത്. 296 നഗരങ്ങളില്‍ ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകും. 4000 രൂപയ്ക്ക് ലഭ്യമാകുന്ന 4ജി മൊബൈല്‍ ഹാന്‍റ്സെറ്റുകളും എയര്‍ടെല്‍ വിപണിയിലിറക്കും. 2010ല്‍ സ്പെക്ട്രം ലൈസന്‍സ് ലഭിച്ച എയര്‍ടെല്‍ 1.10 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഗ്രൂപ്പിന് 22 സര്‍ക്കിളുകളിലും 4ജി ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. 18,000 നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ റിലയന്‍സിന്‍െറ 4ജി ലഭ്യമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
