പീഡനം: അധ്യാപകന് ഏഴുവര്‍ഷം കഠിനതടവ്
text_fieldsകോഴിക്കോട്: മതപഠനത്തിനത്തെിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മദ്റസ അധ്യാപകന് ഏഴുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും. മലപ്പുറം എടവണ്ണപ്പാറ കാര്യപറമ്പത്ത് റഹീബി (34) നെയാണ് ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ. ശങ്കരന്‍ നായര്‍ ശിക്ഷിച്ചത്. പിഴസംഖ്യയില്‍ നിന്ന് 25,000 രൂപ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണം.
മതപഠനത്തിനത്തെുന്ന 15കാരിയെ പലദിവസങ്ങളിലായി പ്രതി നടത്തുന്ന രാമനാട്ടുകരയിലെ സ്ഥാപനത്തിലത്തെിച്ച് പീഡിപ്പിച്ചതായാണ് പരാതി. ഇടക്ക് ബേപ്പൂരില്‍ കുട്ടിയെ കൊണ്ടുവന്നപ്പോള്‍ സംശയംതോന്നി നാട്ടുകാര്‍ പൊലിസില്‍ അറിയിക്കുകയായിരുന്നു. അന്ന് എസ്.എസ്.എല്‍.സിക്ക് പഠിച്ചിരുന്ന പെണ്‍കുട്ടി, തന്നെ പീഡിപ്പിച്ച കാര്യം പൊലീസിനോട് തുറന്നുപറയുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ കെ. ആലിക്കോയ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
