ലളിത് മോദിയെ വഴിവിട്ട് സഹായിച്ചതിന് തെളിവ് ഹാജരാക്കാമോയെന്ന് സുഷമ
text_fieldsന്യൂഡല്‍ഹി: ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയെ വിദേശത്തേക്ക് പോകാന്‍ സഹായിച്ചു എന്ന ആരോപണത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തി. താന്‍ മോദിയെ വഴിവിട്ട് സഹായിച്ചതിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് സുഷമ വെല്ലുവിളിച്ചു. മോദിയുടെ കാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സക്ക് വിദേശത്തേക്ക് പോകാനാണ് സഹായിച്ചതെന്നും സുക്ഷമ ലോക്സഭയില്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ പറയാനുള്ളത് പറഞ്ഞി െല്ലങ്കില്‍ തനിക്ക് നീതി ലഭിക്കില്ല. കഴിഞ്ഞ രണ്ടാഴ്ചയായി വിവാദവുമായി ബന്ധപ്പെട്ട് എനിക്കെതിരെ വ്യാജ പ്രചരണമാണ് നടക്കുന്നത്. വിഷയത്തില്‍ തന്‍െറ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. യാത്രാ രേഖകള്‍ നല്‍കാന്‍ ബ്രിട്ടണ്‍ തീരുമാനിക്കുകയാണെങ്കില്‍ ഇന്ത്യ^ബ്രിട്ടണ്‍ ബന്ധത്തെ അത് ബാധിക്കില്ല എന്ന ഉറപ്പ് മാത്രമാണ് താന്‍ നല്‍കിയത്. ഇക്കാര്യത്തില്‍ അവരുടെ നിയമങ്ങള്‍ പിന്തുടരാന്‍ തന്നെയാണ് ഞാന്‍ ആവശ്യപ്പെട്ടത്. അവരുടെ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചിട്ടില്ല ^സുഷമ പറഞ്ഞു.
ലളിത് മോദിയുടെ ഭാര്യ ഒരുകേസിലും പ്രതിയല്ല. പോര്‍ച്ചുഗലിലേക്ക് ചികിത്സാര്‍ഥം ഭാര്യയെ കൊണ്ടുപോകാന്‍ മോദിയെ കൂടെ പോകാന്‍ അനുവദിക്കണം എന്ന മാനുഷികമായ പരിഗണനയാണ് നല്‍കിയത്. ആരായാലും താന്‍ ഇത്തരത്തിലേ ചെയ്യൂ. ഇത് തെറ്റാണെങ്കില്‍ ശിക്ഷയേറ്റുവാങ്ങാന്‍ തയാറാണ്. ലളിത് മോദിക്ക് വഴിവിട്ട് ഒരുവിധത്തിലുള്ള സഹായവും നല്‍കിയിട്ടി െല്ലന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സുഷമ പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ചു.
ലളിത് മോദിയെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച സുഷമാ സ്വരാജ് മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം പ്ളക്കാര്‍ഡുകളേന്തി പ്രതിഷേധം നടത്തിയതിന് സ്പീക്കര്‍ സുമിത്ര മഹാജന്‍ 25 കോണ്‍ഗ്രസ് എം.പിമാരെ അഞ്ച് ദിവസത്തേക്ക് ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എം.കെ രാഘവന്‍ എന്നീ കേരള എം.പിമാരും സസ്പെന്‍ഷന്‍ ലഭിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. ജനാധിപത്യത്തിലെ കറുത്തദിനം എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്. സസ്പെന്‍ഡ് ചെയ്ത ശേഷം ഇവര്‍ പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
