Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹര്‍ദ ട്രെയിന്‍...

ഹര്‍ദ ട്രെയിന്‍ ദുരന്തം; 29 മരണം

text_fields
bookmark_border
ഹര്‍ദ ട്രെയിന്‍ ദുരന്തം; 29 മരണം
cancel

ഭോപാല്‍: മധ്യപ്രദേശിലെ ഹര്‍ദ ജില്ലയില്‍ ഒരേ സ്ഥലത്ത് രണ്ടു ട്രെയിനുകള്‍ പാളം തെറ്റി 11 സ്ത്രീകളും അഞ്ച് കുട്ടികളുമുള്‍പ്പെടെ 29 യാത്രക്കാര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. മുംബൈയില്‍നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന കാമായനി എക്സ്പ്രസും ജബല്‍പുരില്‍നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ജനത എക്സ്പ്രസുമാണ് ചൊവ്വാഴ്ച അര്‍ധരാത്രി ഭോപാലില്‍നിന്ന് 160 കിലോമീറ്റര്‍ അകലെ മചാക് നദിക്ക് കുറുകെയുള്ള പാലത്തില്‍ പാളം തെറ്റിയത്. കാമായനി എക്സ്പ്രസിന്‍െറ ഏഴ് ബോഗികളും ജനത എക്സ്പ്രസിന്‍െറ എന്‍ജിനും മൂന്ന് ബോഗികളുമാണ് പാളം തെറ്റിയത്. വെള്ളപ്പൊക്കത്തില്‍ റെയില്‍വേ ട്രാക്കുകള്‍ മുങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വേ 10 ട്രെയിനുകള്‍ റദ്ദാക്കുകയും നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസ് അടക്കം നിരവധി ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.

250 യാത്രക്കാരെ പാളം തെറ്റിയ ബോഗികളില്‍നിന്ന് രക്ഷിച്ചതായി മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ബുധനാഴ്ച രാവിലെ 10ഓടെയാണ് അവസാനിപ്പിച്ചത്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു. സെന്‍ട്രല്‍ റെയില്‍വേ സുരക്ഷാ കമീഷണര്‍ക്കാണ് അന്വേഷണ ചുമതല. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ഗുരുതര പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 25,000 രൂപയും റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

സമീപത്തുണ്ടായിരുന്ന ഡാം തകര്‍ന്നതാവാം പെട്ടെന്ന് വെള്ളപ്പൊക്കത്തിനും തുടര്‍ന്ന് ട്രെയിനുകള്‍ പാളംതെറ്റാനും  കാരണമെന്ന് കരുതുന്നതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. മിത്തല്‍ പറഞ്ഞു. ദുരന്തസ്ഥലം ബുധനാഴ്ച രാവിലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സന്ദര്‍ശിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവര്‍ അനുശോചിച്ചു.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.

റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പറുകള്‍: ഭോപ്പാല്‍: 07554001609, ഹാര്‍ദ: 9752460088, ബിന: 07580222052, ഇറ്റാര്‍സി: 07572241920.

ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

അപകടത്തെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായി റെയില്‍വേ അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള  െട്രയിനുകളും റദ്ദാക്കിയിട്ടുണ്ട്.

അമൃത്സര്‍^ഹസൂര്‍ സാഹിബ് നന്ദേഡ് എക്സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീന്‍^വാസ്കോ എക്സ്പ്രസ്, ഭുഷാവല്‍^ഇതാര്‍സി, ഘൊരഘ്പൂര്‍^ഖുശിനഗര്‍ എക്സ്പ്രസ്, സി.എസ്.ടി^അമൃത്സര്‍ എക്സപ്രസ്, സി.എസ്.ടി^ഹൗറ എക്സ്പ്രസ് എന്നിവയാണ് വിഴിതിരിച്ചുവിട്ട ചില ട്രെയിനുകള്‍.

The two train accidents in Madhya Pradesh are deeply distressing. Deeply pained over the loss of lives. Condolences to families of deceased.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story