ഐ.എസ് വിട്ടയച്ച ഇന്ത്യക്കാര്‍ വീട്ടിലെത്തി
text_fieldsഹൈദരാബാദ്: ലിബിയയില്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ ശേഷം വിട്ടയച്ച രണ്ട് അധ്യാപകര്‍ വീട്ടില്‍ തിരിച്ചത്തെി. ഹൈദരാബാദ് സ്വദേശി ലക്ഷ്മീകാന്തും കര്‍ണാടക സ്വദേശി വിജയ് കുമാറുമാണ് തിരിച്ചത്തെിയത്. ഐ.എസിന്‍െറ പിടിയിലുള്ള മറ്റ് രണ്ട് ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ഇവര്‍ അറിയിച്ചു.
രാവിലെ ഹൈദരാബാദിലത്തെിയ ലക്ഷ്മീകാന്തിന് വികാരനിര്‍ഭരമായ വരവേല്പാണ് കുടുംബാംഗങ്ങള്‍ നല്‍കിയത്. അധ്യാപകരാണെന്നറിഞ്ഞതോടെ തീവ്രവാദികള്‍ മാന്യമായാണ് പെരുമാറിയതെന്ന് ലക്ഷ്മീകാന്ത് പറഞ്ഞു. വിമാനത്താവളത്തില്‍ ലക്ഷ്മീകാന്തിനെ കാത്ത് മാധ്യമപ്രവര്‍ത്തകരുടെ വലിയൊരു സംഘം നിലയുറപ്പിച്ചതിനാല്‍ പിന്‍വാതിലിലൂടെയാണ് പൊലീസ് അദ്ദേഹത്തെ പുറത്തത്തെിച്ചത്. ഭര്‍ത്താവിനെ നാട്ടിലത്തെിക്കാന്‍ സഹായിച്ച സര്‍ക്കാറിനും മാധ്യമങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി ലക്ഷ്മീകാന്തിന്െറ ഭാര്യ പ്രതിഭ പറഞ്ഞു. തടവിലുള്ള മറ്റ് രണ്ടുപേര്‍ സുരക്ഷിതരാണെന്നും അവര്‍ക്ക് അപകടമൊന്നും സംഭവിക്കില്ളെന്നും തട്ടിക്കൊണ്ടുപോയവരുടെ നേതാവ് പറഞ്ഞതായി രാമകൃഷ്ണന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തട്ടിക്കൊണ്ടുപോയവരില്‍ സിര്‍ത്ത് യൂനിവേഴ്സിറ്റിയിലെ പൂര്‍വവിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. 13-17 വയസ്സിനിടയിലുള്ളവരാണ് ഇവരില്‍ ഭൂരിപക്ഷവുമെന്നും രാമകൃഷ്ണന് പറഞ്ഞു.
സിര്‍ത്ത് യൂനിവേഴ്സിറ്റിയിലെ അധ്യാപകരായ നാല് ഇന്ത്യക്കാരെ കഴിഞ്ഞ 29നാണ് തട്ടിക്കൊണ്ടുപോയത്. രണ്ടുപേരെ വിട്ടയച്ചെങ്കിലും തെലങ്കാന സ്വദേശി ബല്‍റാം, ആന്ധ്ര സ്വദേശി ഗോപീകൃഷ്ണ എന്നിവര്‍ ഇപ്പോഴും തടവിലാണ്. ഇവര്‍ അധ്യാപകരാണെന്ന യഥാര്‍ഥ രേഖകള്‍ കാണിച്ചാല്‍ വിട്ടയക്കാമെന്ന നിലപാടിലാണ് തീവ്രവാദികള്‍. ഇവരുടെ മോചനത്തിനായി ലിബിയയിലുള്ള ഇന്ത്യന്‍ എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി തെലങ്കാന സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. തടവിലുള്ളവരുടെ ബന്ധുക്കള്‍ വിദേശകാര്യ സഹമന്ത്രി ബന്ദാരു ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
