അസമില്‍നിന്ന് കാണാതായ ഹെലികോപ്ടര്‍ തകര്‍ന്നനിലയില്‍ കണ്ടെത്തി
text_fieldsrepresentative image
ന്യൂഡല്‍ഹി: അസമില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് യാത്രക്കാരുമായി പറന്നുയര്‍ന്ന് വഴിമധ്യേ കാണാതായ ഹെലികോപ്ടര്‍ തകര്‍ന്നനിലയില്‍ കണ്ടത്തെിയതായി റിപ്പോര്‍ട്ട്.
അരുണാചലിലെ തിരപ്പ് ജില്ലയിലാണ് ഹെലികോപ്ടര്‍ കണ്ടത്തെിയത്. ഗ്ളോബല്‍ പൊസിഷനിങ് സിസ്റ്റത്തിന്‍െറ (ജി.പി.എസ്) സഹായത്താലാണ് കോപ്ടറിന്‍െറ സാന്നിധ്യം തിരിച്ചറിഞ്ഞത്. കൊന്‍സക്കും ലോങ്ഡിങ്ങിനും ഇടയിലുള്ള വനമേഖലയിലാണ് കോപ്ടറിന്‍േറതെന്ന് കരുതുന്ന ഭാഗങ്ങള്‍ ചൊവ്വാഴ്ച വൈകീട്ടോടെ കണ്ടത്തെിയത്. തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി അസം റൈഫ്ള്‍സിനെയും സൈന്യത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെ 10.30നാണ് സ്വകാര്യ കമ്പനിയായ പവന്‍ ഹാന്‍സിന്‍െറ ഹെലികോപ്ടര്‍ തിരപ്പ് ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ കമലേഷ് കുമാര്‍ ഉള്‍പ്പെടെ നാല് യാത്രക്കാരുമായി അസമിലെ നഹര്‍ലഗണ്‍ ഹെലിപാടില്‍നിന്ന് ചാങ്ലാങ്ങിലേക്ക് പറന്നുയര്‍ന്നത്. എന്നാല്‍, 11.15ഓടെ ഹെലികോപ്ടര്‍ അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെങ്കുത്തായ കുന്നിന്‍ചരിവുകള്‍ കൂടുതലായുള്ള പ്രദേശത്തെ മോശം കാലാവസ്ഥയില്‍ കോപ്ടര്‍ യാത്ര ഏറെ ദുഷ്കരമാണെന്ന് സൈന്യത്തെ ഉദ്ധരിച്ച് തിരപ്പ് ചീഫ് സെക്രട്ടറി രമേശ് നെഗി പറഞ്ഞു. ഇവിടെ രക്ഷാപ്രവര്‍ത്തനവും പ്രയാസമേറിയതാവും. അതേസമയം, കാലഗോണിനും ലാംലോവനും ഇടയില്‍ വെച്ച് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നതായി ഗ്രാമവാസികള്‍ അറിയിച്ചതായി കൊന്‍സ പബ്ളിക് റിലേഷന്‍ ഓഫിസര്‍ പറഞ്ഞു. ഹെലികോപ്ടറിലെ യാത്രക്കാരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
