അബ്ദുല്‍ കലാമിന് സമ്പാദ്യമില്ലെന്ന് മുന്‍ ശാസ്ത്ര ഉപദേഷ്ടാവ്
text_fields
ചെന്നൈ: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം ജീവിതത്തില്‍ ഒന്നും സമ്പാദിച്ചിട്ടില്ളെന്നും അദ്ദേഹത്തിന് സ്വത്തുക്കളില്ളെന്നും കലാമിന്‍െറ സന്തതസഹചാരി വി. പൊന്‍രാജ്. കലാം രാഷ്ട്രപതിയായിരുന്നപ്പോള്‍ ശാസ്ത്രഉപദേഷ്ടാവായിരുന്നു പൊന്‍രാജ്. പുസ്തകങ്ങളും രാജ്യത്തെ 64 കോടി യുവജനതയുമായിരുന്നു മുന്‍ രാഷ്ട്രപതിയുടെ സമ്പത്തെന്ന് രാമേശ്വരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ ഭൂമി ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് വിറ്റു. പുസ്തകങ്ങളില്‍നിന്ന് ലഭിക്കുന്ന റോയല്‍റ്റിയും സര്‍ക്കാര്‍ പെന്‍ഷനും മാത്രമായിരുന്നു അദ്ദേഹത്തിന്‍െറ വരുമാനം. ആര്‍ക്കെങ്കിലും എന്തെങ്കിലും ഇഷ്ടദാനമായി നല്‍കിയിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല. അദ്ദേഹം ആരെയെങ്കിലും നോമിനിയായി നിശ്ചയിച്ചതായി അറിവില്ല. പുസ്തകങ്ങളുടെ റോയല്‍റ്റി ഉള്‍പ്പെടെ അദ്ദേഹത്തിന്‍െറ പേരില്‍ വരുന്ന വരുമാനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം കുടുംബാംഗങ്ങളുമായി ചര്‍ച്ചചെയ്യുമെന്നും പൊന്‍രാജ് പറഞ്ഞു. ഷില്ളോങ് ഐ.ഐ.എമ്മില്‍ സംസാരിക്കാനത്തെിയ അദ്ദേഹത്തിന് കെട്ടിടത്തിന്‍െറ പടിക്കെട്ട് കയറുമ്പോള്‍ ക്ഷീണം അനുഭവപ്പെട്ടിരുന്നെന്നും വിശ്രമിച്ചശേഷമാണ് വേദിയിലേക്ക് എത്തിയതെന്നും പൊന്‍രാജ് പറഞ്ഞു.
രണ്ടു പതിറ്റാണ്ടായി കലാമിനൊപ്പം പ്രവര്‍ത്തിച്ച പൊന്‍രാജ് അദ്ദേഹത്തിന്‍െറ ഖബറിടം സന്ദര്‍ശിക്കാന്‍ രാമേശ്വരത്ത് എത്തിയതായിരുന്നു. കലാമിനൊപ്പം തമിഴ്നാടിന്‍െറ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന പുസ്തകം ഇറക്കാനുള്ള ശ്രമത്തിലായിരുന്നു പൊന്‍രാജ്. ഏഴ് അധ്യായങ്ങള്‍ പൂര്‍ത്തിയായിരുന്നു. പുസ്തകം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് പൊന്‍രാജ്.
കലാമിന്‍െറ ഭൗതികശരീരം അടക്കിയ തങ്കച്ചിമഠം പഞ്ചായത്തിലെ പേയ്ക്കരുമ്പിലേക്ക് നിരവധി പേരാണ് എത്തുന്നത്. യുവാക്കളാണേറെയും. ശനി, ഞായര്‍ ദിവസങ്ങളില്‍ വിദ്യാര്‍ഥികളുടെ വന്‍തിരക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
