മന്‍ കി ബാത് പ്രധാനമന്ത്രിക്ക് മൗനവ്രതമെന്ന് സോണിയ
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട മന്ത്രിമാരെ പുറത്താക്കുന്നതുവരെ പാര്‍ലമെന്‍റില്‍ പ്രതിഷേധം തുടരുമെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി മീറ്റിങ്ങിലാണ് സോണിയ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. പാര്‍ലമെന്‍റ് സ്തംഭനം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം.
മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ മന്‍കി ബാത് മനുഷ്യന്‍ മൗനവ്രതം ആചരിക്കുകയാണ്. ആവശ്യംപോലെ വാഗ്ദാനങ്ങള്‍ നല്‍കുന്ന പ്രധാനമന്ത്രിക്ക് അത് നിറവേറ്റാനുള്ള കഴിവില്ല. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ രൂപമാറ്റം വരുത്തി അവതരിപ്പിക്കുന്ന വില്‍പനക്കാരനും വാര്‍ത്തകളില്‍ ഇടംനേടാന്‍ നേടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുമായി പ്രധാനമന്ത്രി മാറിയെന്നും സോണിയ കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ മനപൂര്‍വം സഭ തടസപ്പെടുത്തിയവര്‍ ഇപ്പോള്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കണമെന്ന് പറയുന്നവരായി മാറി. സര്‍ക്കാറിന്‍െറ നാണംകെട്ട സമീപനത്തെ കോണ്‍ഗ്രസ് ശക്തമായി നേരിടുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
