ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം; മരണം 70 കടന്നു
text_fieldsകൊല്‍ക്കത്ത: ബംഗ്ളാദേശ് തീരത്ത് വീശിയടിച്ച കൊമെന്‍ ചുഴലിക്കാറ്റിനത്തെുടര്‍ന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ. പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ഒഡിഷ സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു. ബംഗാളില്‍ 48 പേരാണ് മരിച്ചത്. ഒരുലക്ഷത്തോളം പേര് ദുരിതാശ്വാസ ക്യാമ്പുകളിലാണ്. 1.8 ലക്ഷം വീടുകള്‍ തകരാറായി. 21 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ കൃഷിനശിച്ചു. തലസ്ഥാനമായ കൊല്‍ക്കത്തയിലെ പ്രദേശങ്ങളും മറ്റ് 12 ജില്ലകളും വെള്ളത്തിലായി. അടുത്ത 24 മണിക്കൂര്‍കൂടി കനത്തമഴ പ്രതീക്ഷിക്കുന്നുണ്ട്. പലയിടത്തും ദേശീയ, സംസ്ഥാനപാതകള്‍ വരെ തകര്‍ന്നു. 12 ജില്ലകളിലെ 5,600 ഗ്രാമങ്ങളിലായി 18 ലക്ഷത്തോളം പേരെ ദുരന്തംബാധിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി കരസേനയുടെ സഹായംതേടിയിട്ടുണ്ട്.
200 വര്‍ഷത്തിനിടയിലെ ഏറ്റവുംകനത്ത വെള്ളപ്പൊക്കം നേരിടേണ്ടിവന്ന മണിപ്പൂരില്‍ ലക്ഷത്തോളം പേരാണ് ദുരിതബാധിതരായത്. 22 പേരാണ് മണിപ്പൂരില്‍ മരിച്ചത്. ദേശീയ ദുരന്തനിവാരണസംഘം ഇംഫാലിലത്തെിയിട്ടുണ്ട്. ഇംഫാലില്‍നിന്ന് ഇന്തോ- മ്യാന്മര് അതിര്‍ത്തിയിലെ മൊറേയിലേക്കും അസം അതിര്‍ത്തിയിലെ ജിരിബാമിലേക്കുമുള്ള ഗതാഗതസംവിധാനങ്ങള്‍ തടസ്സപ്പെട്ടത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ചക്പിയുള്പ്പെടെ നദികള്‍ അപകടകരമാംവിധം കരകവിഞ്ഞൊഴുകുകയാണ്. ധാരാളം വീടുകള്‍ ഒലിച്ചുപോയി.
ഒഡിഷയില്‍ അഞ്ചുലക്ഷം പേരാണ് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നത്. 10 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഝാര്‍ഖണ്ഡിലെ ഗിരിഡിഹ്, ഛത്ര ജില്ലകളില്‍ മഴ തുടരുകയാണ്. താഴ്ന്നസ്ഥലങ്ങളില്‍ വെള്ളംകയറുകയും നദികള്‍ കരകവിഞ്ഞൊഴുകുകയും ചെയ്തു. എന്നാല്‍ സംസ്ഥാനത്തെ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട്. നദികളിലെ ജലനിരപ്പ് കുറയുന്നുണ്ട്. സാഹചര്യം വിലയിരുത്തുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.
ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളിലും പേമാരി നാശം വിതച്ചു. മ്യാന്മറില് വെള്ളപ്പൊക്കത്തില്‍ 27 പേര് മരിച്ചു. 1,50,000 പേരെയാണ് ദുരന്തംബാധിച്ചത്. രാജ്യത്തെ നാല് മേഖലകളെ ദേശീയ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
