ഗുര്‍ദാസ്പുര്‍ ആക്രമണം: ഭീകരര്‍ പാക് നിര്‍മിത കൈയുറ ധരിച്ചിരുന്നതായി കണ്ടത്തെി
text_fieldsചണ്ഡിഗഢ്: ഗുര്‍ദാസ്പുരില്‍ 10 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടത്തിയവര്‍ പാകിസ്താനില്‍ നിര്‍മിച്ച കൈയുറ ധരിച്ചിരുന്നതായി കണ്ടത്തെി. പോസ്റ്റ്മോര്‍ട്ടത്തിനിടെ ഡോക്ടര്‍മാര്‍ നടത്തിയ സൂക്ഷ്മപരിശോധനയിലാണ് കൊല്ലപ്പെട്ട മൂന്ന് ഭീകരരില്‍ ഒരാള്‍ മെയ്ഡ് ഇന്‍ പാകിസ്താന്‍ എന്ന് മുദ്രണംചെയ്ത കൈയുറ ധരിച്ചിരുന്നതായി വ്യക്തമായത്. ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ തെളിവുകള്‍. ഇവരില്‍നിന്ന് രാത്രി ദൃശ്യം വ്യക്തമാക്കുന്ന അമേരിക്കന്‍നിര്‍മിത ഉപകരണവും കണ്ടെടുത്തതായി ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ഈ ഉപകരണം അഫ്ഗാനിസ്താനില്‍നിന്ന് കടത്തിക്കൊണ്ടുവന്നതെന്നാണ് സൂചന. സംഭവത്തിനുശേഷം ഗുരുദാസ്പുരിലെ റെയില്‍വേ ട്രാക്കിന് സമീപത്തുനിന്നാണ് ഇത് ലഭിച്ചത്. ഉപകരണത്തിന് മുകളില്‍ യു.എസ് മുദ്രയും രേഖപ്പെടുത്തിയിരുന്നു. അഫ്ഗാന്‍ അധിനിവേശത്തിനിടെ ഇത്തരം നിരവധി ഉപകരണങ്ങള്‍ നഷ്ടപ്പെട്ടതായി അമേരിക്ക നേരത്തേ അറിയിച്ചിരുന്നു. ജി.പി.എസ് പരിശോധിച്ചതില്‍നിന്ന് ജൂലൈ 26നും 27നുമിടിയില്‍ രാത്രി രവി നദി കടന്നാണ് ഭീകരര്‍ ഇന്ത്യയിലത്തെിയതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, പാകിസ്താനിലെ ഷഖര്‍ഗാര്‍ഹിലെ ഖാരോട്ടില്‍നിന്ന് ഞായറാഴ്ച രാത്രിയാണ് ഭീകരര്‍ പുറപ്പെട്ടതെന്നാണ് വിശദ പരിശോധനയില്‍ കണ്ടത്തെിയത്. തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പത്താന്‍കോട്ടിലെ ബാമിയല്‍ നഗരം കടന്നശേഷമാണ് ഇവര്‍ ഇന്ത്യയിലത്തെിയതെന്നും വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുംമുമ്പ് പൊലീസ് അടിവസ്ത്രങ്ങളുള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും ഒന്നും കണ്ടത്തൊനായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഉപയോഗിക്കാത്ത 11 ബോംബുകള്‍, മൂന്ന് എ.കെ 47 തോക്കുകള്‍, 17 തിരകള്‍, ഒരു റോക്കറ്റ് ലോഞ്ചര്‍, ഗ്രനേഡുകള്‍, ബുള്ളറ്റ് ജാക്കറ്റുകള്‍ എന്നിവ കണ്ടത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.