അതിര്‍ത്തിയില്‍ പാകിസ്താന്‍ ആക്രമണം; ശക്തമായി നേരിട്ട് ഇന്ത്യ
text_fieldsജമ്മു: നിയന്ത്രണരേഖക്കുസമീപമുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ആക്രമണം നടത്തി വീണ്ടും പാക് റേഞ്ചേഴ്സിന്‍െറ പ്രകോപനം. ആര്‍.എസ് പുരയിലെ കോത്രാങ്ക സെക്ടറിലെ ഒൗട്ട്പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം വെടയുതിര്‍ത്തത്. പ്രകോപനമില്ലാതെയാണ് പാകിസ്താന്‍ വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ ഒന്നരക്കായിരുന്നു വെടിവെപ്പ്.
പാക് റേഞ്ചേഴ്സിനെതിരെ ബി.എസ്.എഫ് ശക്തമായ തിരിച്ചടിയാണ് നടത്തിയത്. ആക്രമണപ്രത്യാക്രമണങ്ങള്‍ ഒരു മണിക്കൂറിലേറെ നീണ്ടു. ഇന്ത്യന്‍ സൈനികരുടെ ഭാഗത്ത് അപായങ്ങളൊന്നും സംഭവിച്ചിട്ടി െല്ലന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി നിരവധി തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയത്. ജമ്മു, കത്വ, സാംബ ജില്ലകളാണ് പാക് ആക്രമണത്തില്‍ ഭീതിയിലായിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്നും പലരും അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും വിട്ട് മാറിത്താമസിക്കുകയാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പാകിസ്താന്‍െറ ഭാഗത്തുനിന്നുള്ള ആക്രമണം. പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
