സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തല്ലുന്നത് ഗുരുതര കുറ്റമല്ലെന്ന് ഗോവ ഉപമുഖ്യമന്ത്രി
text_fieldsപനാജി: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തല്ലുന്നത് ഗുരുതര കുറ്റമല്ളെന്ന് ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തല്ലിയതിന് ജയില്‍ശിക്ഷ ലഭിച്ച എം.എല്‍.എയും മുന്‍മന്ത്രിയും ഗോവ വികാസ് പാര്‍ട്ടി നേതാവുമായ ഫ്രാന്‍സിസ്കോ സേവ്യര്‍ പച്ചെകോക്ക് മാപ്പുനല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചാണ് ഫ്രാന്‍സിസ് ഡിസൂസയുടെ പ്രസ്താവന.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കുറ്റകൃത്യങ്ങളുടെ പട്ടികയനുസരിച്ച്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തല്ലുന്നത് ചെറിയ തെറ്റു മാത്രമാണ്. പച്ചെകോയെ കുറ്റവിമുക്തനാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഉപദ്രവിക്കുന്നതിനുപകരം നവീകരണത്തിനുതകുന്നതാകണം നിയമമെന്ന് പറഞ്ഞാണ് പച്ചെകോക്ക് നല്‍കുന്ന പിന്തുണയെ ഡിസൂസ ന്യായീകരിച്ചത്. എം.എല്‍.എക്ക് മാപ്പു നല്‍കാന്‍ വ്യാഴാഴ്ച മന്ത്രിസഭ ഒറ്റക്കെട്ടായി തീരുമാനിച്ചിരുന്നു. പച്ചെകോയുടെ അപേക്ഷ ഗവര്‍ണര്‍ മന്ത്രിസഭക്ക് കൈമാറിയിരുന്നു.
ആറുമാസത്തെ തടവുശിക്ഷയില്‍ രണ്ടുമാസത്തേത് അനുഭവിച്ചെങ്കിലും ആ കാലയളവില്‍ പച്ചെകോ എം.എല്‍.എമാര്‍ക്കുള്ള സവിശേഷ അവകാശങ്ങളൊക്കെ നേടുകയും പരോളിലിറങ്ങി നിയമസഭയിലത്തെുകയുമുള്‍പ്പെടെ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
