തൂക്കുകയര്‍ കാത്ത് മൂന്നുസ്ത്രീകള്‍
text_fieldsഭോപാല്‍: രാജ്യത്ത് കൊലക്കയര്‍ കാത്ത് മൂന്നുസ്ത്രീകള്‍. ഭിക്ഷാടനത്തിന് 13 കുട്ടികളെ തട്ടിയെടുക്കുകയും ഒമ്പത് കുട്ടികളെ കൊലപ്പെടുത്തുകയും ചെയ്ത രേണുക കിരണ്‍ ഷിന്‍ഡേ, സീമ മോഹന്‍ ഗവിത്, ഒരു കുടുംബത്തിലെ മൂന്നുപേരെ കൊള്ളയടിച്ചശേഷം കൊലപ്പെടുത്തിയ മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിനി നേഹ വര്‍മ എന്നിവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്നത്.
ഇന്ദോര്‍ ജയിലിലാണ് നേഹവര്‍മയെന്ന 27കാരി. 2011 ജൂണ്‍ 19ന് 1.5 ലക്ഷത്തിന്‍െറ സാധനങ്ങള്‍ കവര്‍ന്നശേഷം മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തി എന്നതായിരുന്നു കുറ്റം. ഇന്‍ഷുറന്‍സ് ഏജന്‍റായ നേഹ കൂട്ടുകാരനൊപ്പം ആഢംബരജീവിതത്തിനായാണ് പദ്ധതി മെനഞ്ഞത്. നേഹക്കും കൂട്ടാളികളായ മൂന്നുപേര്‍ക്കും ഇന്ദോര്‍ സെഷന്‍സ് കോടതി വധശിക്ഷയാണ് വിധിച്ചത്.
ശിക്ഷ ജില്ലാ കോടതിയും ഹൈകോടതിയും ശരിവെച്ചു. എന്നാല്‍, സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
രേണുക കിരണ്‍ ഷിന്‍ഡേ, സീമ മോഹന്‍ ഗവിത് എന്നീ സഹോദരിമാരുടെ ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
