പാര്‍ലമെന്‍റ് സ്തംഭനം: സര്‍വകക്ഷിയോഗം തിങ്കളാഴ്ച
text_fieldsന്യൂഡല്‍ഹി: ലളിത്മോദി, വ്യാപം കുംഭകോണം വിഷയങ്ങളില്‍ തുടരുന്ന പാര്‍ലമെന്‍റ് സ്തംഭനത്തിന് പരിഹാരംതേടി കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച സര്‍വകക്ഷിയോഗം വിളിക്കും. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള ആദ്യനീക്കമാണിത്. വ്യാഴാഴ്ച ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ വിളിച്ച സര്‍വകക്ഷിയോഗം പരാജയപ്പെടുകയായിരുന്നു. പ്രതിപക്ഷ ബഹളം മൂലം രണ്ടാഴ്ചയായി പാര്‍ലമെന്‍റ് നടപടി പൂര്‍ണമായും മുടങ്ങിയിരിക്കുകയാണ്.
സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ളവരുടെ രാജി ആദ്യം വേണമെന്നും ശേഷം ചര്‍ച്ചയാകാമെന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസ്, ഇടത്, ടി.എം.സി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്. എന്നാല്‍, മന്ത്രിമാര്‍ രാജിവെക്കില്ളെന്ന് ഭരണപക്ഷം വെള്ളിയാഴ്ചയും ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതേതുടര്‍ന്ന് പ്രതിപക്ഷ ബഹളംമൂലം രാജ്യസഭ രണ്ടുതവണ നിര്‍ത്തിവെച്ചശേഷം ദിവസത്തേക്ക് പിരിഞ്ഞു.
ലോക്സഭയില്‍ സര്‍ക്കാറിനുള്ള ഭൂരിപക്ഷത്തിന്‍െറ ബലത്തില്‍ പ്രതിപക്ഷ ബഹളം വകവെക്കാതെ ചോദ്യോത്തരവേളയും ശൂന്യവേളയും പൂര്‍ത്തിയാക്കി.
ഈ സമയമത്രയും പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരായ വലിയ പ്ളക്കാര്‍ഡുകളുമേന്തി കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തില്‍ മുദ്രാവാക്യം വിളി തുടര്‍ന്നു.
ചര്‍ച്ചക്ക് തയാറാണെന്നും മുന്‍കൈയെടുക്കേണ്ടത് സര്‍ക്കാറാണെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ പറഞ്ഞു. അഴിമതി ആരോപണം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും ചട്ടപ്രകാരം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാമെന്നും എന്നാല്‍, കുറ്റംചെയ്തിട്ടില്ലാത്തതിനാല്‍ ആരും രാജിവെക്കുന്ന പ്രശ്നമില്ളെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
