ടൈഗര്‍ മേമനെ പാക് അധീന കശ്മീരില്‍ കണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ
text_fieldsശ്രീനഗര്‍: 1993 മുംബൈ സ്ഫോടനക്കേസ് പ്രതി ടൈഗര്‍ മേമനെ പാക് അധീന കശ്മീരില്‍വെച്ച് കണ്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.എല്‍.എ. ടൈഗര്‍ മേമന്‍െറ സഹോദരന് യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന്‍െറ അടുത്ത ദിവസമാണ് വെളിപ്പെടുത്തല്‍.
കശ്മീരിലെ ബാന്ദീപ്പുര്‍ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന എം.എല്‍.എ ഉസ്മാന് മജീദാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മുമ്പ് തീവ്രവാദിയായിരുന്ന ഉസ്മാന് മജീദ് പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. പാക് അധീന കശ്മീരില്‍ ആയുധപരിശീലനം നേടുന്നതിനിടെ മേമനെ കണ്ടുവെന്നാണ് ഡി.എന്‍.എക്ക് നല്കിയ അഭിമുഖത്തില്‍ എം.എല്‍.എ വെളിപ്പെടുത്തിയത്. 1993 നവംബറിലാണ് ആദ്യം കണ്ടത്. 23 തവണ പിന്നീട് കണ്ടു. കറാച്ചിയില്‍നിന്ന് പാക് അധിനിവേശ കശ്മീരിലെ ആസ്ഥാനമായ മുസഫര്‍ബാദില്‍ പതിവായി ടൈഗര്‍ വന്നിരുന്നു. എന്നാല്‍, താന്‍ ടൈഗറിന്‍െറ സുഹൃത്തായിരുന്നില്ളെന്നും ഉസ്മാന് പറഞ്ഞു. വിദ്യാര്‍ഥി വിമോചന മുന്നണി (എസ്.എല്‍.എഫ്) നേതാവ് ഹിലാല്‍ ബീഗാണ് ഉസ്മാനെ ടൈഗറിന് പരിചയപ്പെടുത്തിയത്.
യാക്കൂബ് മേമന് കീഴടങ്ങിയ സമയത്ത് പാക് ഏജന്‍സിയായ ഐ.എസ്.ഐ തന്നെ കൊല്ലുമെന്ന് ടൈഗര്‍ മേമന് ഭയപ്പെട്ടിരുന്നു. ടൈഗര്‍ ഭയംമൂലം പാകിസ്താന് വിട്ട് ദുബൈയിലേക്ക് പറന്നു. എന്നാല്‍, ഐ.എസ്.ഐ അദ്ദേഹത്തെ തിരികെ പാകിസ്താനിലത്തെിച്ചു. ടൈഗര്‍ കീഴടങ്ങുമെന്ന് ഐ.എസ്.ഐ ഭയപ്പെട്ടിരുന്നു. യാക്കൂബിന്‍െറ കീഴടങ്ങിലിനുശേഷം ഐ.എസ്.ഐക്ക് ടൈഗറിനോടുള്ള സമീപനം വളരെ മോശമായിരുന്നു. ഒരു പഴയ കാര്‍ മാത്രമാണ് നല്‍കിയത്- ഉസ്മാന് പറഞ്ഞു.
ഉസ്മാന് മജീദ് രണ്ടുവര്‍ഷം പാകിസ്താനില്‍ തങ്ങിയിരുന്നു. പിന്നീട് മടങ്ങിയത്തെി കീഴടങ്ങി. 2002ല്‍ അന്നത്തെ മുഫ്തി സര്‍ക്കാറില്‍ മന്ത്രിയായി. കശ്മീരില്‍ ജനപിന്തുണയുള്ള നേതാക്കളിലൊരാളാണ് ഉസ്മാന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
