ഐ.എസുമായി ഇന്ത്യക്ക് ഇടപാടുണ്ടോയെന്ന് മനീഷ് തിവാരി
text_fieldsന്യൂഡല്‍ഹി: ലിബിയയിലെ ഇസ് ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികളുമായി ഇന്ത്യക്ക് എന്ത് ഇടപാടാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ലിബിയയില്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ നാല് ഇന്ത്യക്കാരില്‍ രണ്ടു പേരെ മോചിപ്പിച്ചത് തന്‍െറ ശ്രമഫലമായാണെന്ന സുഷമ സ്വരാജിന്‍െറ അവകാശവാദത്തോട് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Happy 2 Indians released in Sirte LIbya pray for others Ques- since Sushma Swaraj claiming credit- is India doing business with IS in Libya?
— Manish Tewari (@ManishTewari) August 1, 2015 ലിബിയയില്‍ രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചതില്‍ സന്തോഷമുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. തന്‍െറ ശ്രമഫലമായാണ് ഇവരെ വിട്ടയച്ചതെന്ന് സുഷമ സ്വരാജ് അവകാശപ്പെടുന്നു. ഐ.എസുമായി ഇന്ത്യ കൂട്ടുകച്ചവടം നടത്തുകയാണോ?. വിദേശകാര്യമന്ത്രിക്ക് ഐ.എസുമായി ഹോട്ട്ലൈന്‍ ബന്ധമുണ്ടെന്നാണ് തോന്നുന്നത്. എങ്കില്‍ പഞ്ചാബില്‍ നിന്നുള്ള 57പേര്‍ക്ക് എന്ത് സംഭവിച്ചു. അവര്‍ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ? ^തിവാരി ട്വിറ്ററില്‍ കുറിച്ചു.
Since Foreign Minister seems to hv direct"hotline" to IS or ISIS in Libya what happened to 57 people from Punjab Are they dead or alive FM?
— Manish Tewari (@ManishTewari) August 1, 2015 അതേസമയം, തിവാരിയെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി രംഗത്തുവന്നു. ഇന്ത്യക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വിജയം നേടുമ്പോള്‍ കോണ്‍ഗ്രസ് അസ്വസ്ഥമാവുന്നത് എന്തിനാണെന്ന് ബി.ജെ.പി വക്താവ് നളിന്‍ കോഹ് ലി ചോദിച്ചു.
ലിബിയയിലെ ഐ.എസ് നിയന്ത്രണമേഖലയില്‍ ഇന്ത്യക്കാരായ നാല് അധ്യാപകരെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ കര്‍ണാടകക്കാരായ ലക്ഷ്മി കാന്ത്, വിജയകുമാര്‍ എന്നിവരെ വിട്ടയച്ചിരുന്നു. മറ്റുള്ളവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സുഷമ സ്വരാജ് കഴിഞ്ഞ ദിവസം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
